Saturday, January 22, 2011

പരിരക്ഷ/Rescue


ഇവിടെ ഒമാനില്‍ നല്ല മഴയും ഇടിമിന്നലും ...........അപ്രതീക്ഷിതമായ  വെള്ളപ്പൊക്കങ്ങളും, മലവെള്ളപ്പാച്ചിലുകളും  എന്നും അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന ഈ പ്രദേശക്കാര്‍ മഴയെ  വളരെയേറെ ഭയക്കുന്നു.പ്രകൃതി സൌദ്യര്യം അനുഗ്രഹിച്ചു അനുവദിച്ചു തന്നിട്ടുള്ള ദേശവുമാണ് ഒമാന്‍ . ഒരു ക്യാമറയും എടുത്ത്  ഞാനൂം രാവിലെ വീടിനടുത്തുള്ള ബീച്ചിലെത്തി. ചിത്രങ്ങള്‍ പകര്‍ത്തുന്ന കൂട്ടത്തില്‍ മത്സ്യബന്ധനക്കാരായ കുടുംബങ്ങള്‍ ധാരാളം തിങ്ങിപ്പാര്‍ക്കുന്ന ഈ കടത്തീരത്ത് , ഈ അഛനും മകനും ,ഈ പക്ഷിയെ  കയറിട്ടു  പിടിക്കുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. തീരത്തടിയുന്ന മീനുകളെ കൊത്തിത്തിന്നാനെത്തുന്ന ഈ പക്ഷികള്‍ ധാരാളം പറന്നു നടക്കുന്നു. പക്ഷെ  കാലില്‍ കുരുങ്ങിയ ഒരു  മണല്‍ നിറഞ്ഞ ഈ കൂപ്പിയും തൂക്കി പറക്കാന്‍ പറ്റാഞ്ഞ ഈ പക്ഷിയെ  രക്ഷിക്കയായിരുന്നു എന്ന് എനിക്കും പിന്നീടാണ് മനസ്സിലായത്. കാലില്‍ നിന്ന് കുപ്പിയും കയറും വിടീപ്പീച്ച്, ആ പക്ഷിയെ പറത്തി വിട്ടു  അവര്‍ .  കൊച്ചു കൊച്ച്  അനുഗ്രഹങ്ങള്‍ ......വലിയ വലിയ  മനസ്സുകള്‍



Posted by Picasa

12 comments:

Sapna Anu B.George said...

വീണ്ടും പരീക്ഷണം വിജയിച്ചു എന്നു തോന്നുന്നു..........................

Unknown said...

ananthamaaya vihaayasilekk bandhana vimukthayaay parannakalunna aa pakshiyeppole...ee janmam thanna snehabhaarangalude kettukal azhichu parannakaluvaan samayamakunnathennanaavo...

Sapna Anu B.George said...

kala യുടെ ഈ അഭിപ്രായം........അനന്തമായ വിഹായസിലേക്ക് ബന്ധന വിമുക്തയായ് പറന്നകലുന്ന ആ പക്ഷിയെപ്പൊലെ... ഈ ജന്മം തന്ന സ്നേഹഭാരങ്ങളുടെ കെട്ടുകള്‍ അഴിച്ചു പറന്നകലുവാന്‍ സമയമകുന്നതെന്നാണാവൊ...??? എനിക്ക് ഇതുപോലെ എന്റെ ഭാരങ്ങളുടെ കെട്ടുകള്‍ ആരോ വന്ന് അഴിച്ചു വിടുകയായിരുന്നൊ എന്നു പോലും തോന്നിപ്പോയി!!! ഇതു സത്യമായി എനിക്കു സംഭവിച്ചുവോ ഇന്നലെ??? ദൈവത്തിന്റെ വേഷവിധാനമായിരുന്നോ ആ മനുഷ്യനു, കൂടെ നിന്ന കുട്ടി ആരായിരുന്നു,ഞാനെന്ന കുഞ്ഞു മനസ്സോ,അതൊ വളര്‍ന്നു വരുന്ന എന്റെ മനസ്സാക്ഷിയൊ, എന്റെ മനസ്സിനെ വിമുക്തമാക്കിയതായിരുന്നൊ??

Junaiths said...

ഇത് വായിച്ചപ്പോള്‍ ഗോണു ഓര്‍ത്തു പോയ്‌ ..അന്ന് ബാത്ത് ടബ്ബില്‍ വെള്ളം പിടിച്ചു ഇട്ടതു കൊണ്ട് വെള്ളത്തിന്‌ മുട്ടുണ്ടായില്ല..

രമേശ്‌ അരൂര്‍ said...

നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെയാവില്ല മറ്റുള്ളവരുടെ പ്രവൃത്തികള്‍ എന്ന് ഒരിക്കല്‍ കൂടി മനസിലായില്ലേ ..നല്ല ഒരു പാഠം

പട്ടേപ്പാടം റാംജി said...

പെട്ടെന്നുള്ള കാണലാകിറില്ല പലപ്പോഴും സത്യം.
ഇന്നത്തെ നമ്മുടെ അടുക്കളയിലെത്തുന്ന വിഡ്ഢിപ്പെട്ടികളില്‍ വരെ നമ്മള്‍ കാണുന്നതില്‍ അധികവും അസത്യങ്ങളുടെ കൂമ്പാരങ്ങള്‍ തന്നെ. എന്തെല്ലാം നമ്മള്‍ അറിയാതെ വിശ്വസിച്ച് പോകുന്നു.
ഇവിടെയും അടുത്ത്‌ അവസാനം വരെ നോക്കിയപ്പോഴാണ് ആ അച്ഛന്റെയും മകന്റെയും മനസ്സ്‌ കാണാനായത്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കലും ആദ്യപ്രവൃത്തികള്‍ കണ്ട് ഒരുവനേയും വിലയിരുത്തരുത് ..അല്ലേ
കുറച്ചാണെങ്കിലും കൂടുതൽ പറഞ്ഞ പ്രതീതി..!

mayflowers said...

ഒമാനിലെ മഴക്കാഴ്ചകള്‍ എന്നെ വര്‍ഷങ്ങള്‍ക്കു പിറകിലേക്കെത്തിച്ചു.
ആ നനു നനുത്ത ഓര്‍മ്മകള്‍ക്ക് ഈ ചിത്രങ്ങള്‍ ജീവന്‍ കൊടുത്തു.
നന്ദി സപ്ന..

Sapna Anu B.George said...

junaith.............ബൂലോകത്ത് മറ്റൊരു മലയാളി ഒമാനിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം,ഞാന്‍ ഗോനു കണ്ടിട്ടില്ല, പക്ഷെ അതിന്റെ പിറ്റമാസം ഞാന്‍ അതിന്റെ ആപത്തുകളും കെടുതികളും കണ്ടു.രമേഷ് ജി............നമ്മുടെ പ്രതീക്ഷക്കതീതമാണ്, പലരുടെയും പെരുമാറ്റം,ഈ അപ്പനും മകനും എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.അതു കാരണം അവര്‍ സന്തോഷത്തോടെ അതിനെ പറത്തിവിടുന്ന ചിത്രം എടുക്കാന്‍ സാധിച്ചില്ല, ഞാന്‍ വായും പോളിച്ച് നിന്നു പോയി,അത്ഭുതപ്പെട്ട് !!!! പട്ടേപ്പാടം റാംജി......വിഡ്ഡിപ്പെട്ടിയുടെ
കാര്യം ഞാനും സമ്മതിച്ചു തരുന്നു,പക്ഷെ ഈ അഛനും മകനു എനിക്കു തികച്ചും ഒരു ഉദാഹരണങ്ങള്‍ ആയീ.വിശ്വാസം അത് എന്നെയും പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്. മുരളീമുകുന്ദൻ ബിലാത്തിപട്ടണംBILATTHIPATTANAM..........................ആദ്യപ്രവൃത്തി സത്യത്തില്‍ തെറ്റിദ്ധാരണ വരുത്തും, രണ്ടും മൂന്നും പ്രവര്‍ത്തികള്‍ നോക്കി നില്‍ക്കാന്‍ ഇന്നാര്‍ക്ക് ക്ഷമ.??mayflowers .............മറ്റൊരു ഒമാനി മലയാളി അല്ലെ, അഭിപ്രായത്തിനും,ഇവിടെ കണ്ടതിലും സന്തോഷം.

Junaiths said...

ഞാന്‍ ഒമാനില്‍ ആയിരുന്നു നാല് വര്‍ഷം , 2008 അവസാനം അവിടുന്ന് പോരുന്നു,ഇപ്പോള്‍ അയര്‍ലന്റ് ..കൊടും ചൂടില്‍ നിന്നും കൊടും തണുപ്പിലേക്ക്...ആലയില്‍ വെച്ച ഇരുമ്പു കഷണം പോലെ ഞാന്‍ പാകപ്പെടുന്നു..

salmanulfarisi Nellikkal said...

don't judge people by their appearance,,,,,,,,,,

Sapna Anu B.George said...

junaith,.............true after some time in Oamn , the rest of the world will feel like an oven. Slanulfarisi............i know ,most of the time , we misjudge people