Thursday, March 22, 2007

ഒരു മഴകൂടി കടന്നുപോയ്










ഈ ഒരു മഴയില്‍ ഇല്ലാതായിത്തിരുന്നു
പ്രതീക്ഷകള്‍,പലതും,കണ്ണുനീര്‍ത്തുള്ളിയായ്.
നാളത്തെകൊടുംചൂടില്‍ കരിഞ്ഞു,നിന്‍
സ്വപ്നങ്ങളേറെയും,ആരാരുമറിയാതെ.
ഇനി എന്നുവരും നനുത്ത മഴയുമായ് നീ,
എന്‍ കാര്‍മേഘശകലങ്ങളേ,എന്നുവരും??

6 comments:

സ്വാര്‍ത്ഥന്‍ said...

ദോഹയില്‍ മഴ പെയ്യുന്നു എന്നറിഞ്ഞു, ഇവിടെ ഇടിവെട്ട് മാത്രമേയുള്ളൂ...
വരുമായിരിക്കും അല്ലെ ഇങ്ങോട്ട്, പത്തന്‍പത് കിമി ഇല്ലേ, പോരാത്തതിനു ഹൈവേയിലാണെങ്കില്‍ നല്ല ട്രാഫിക്കും! രാത്രിയാകുമ്പഴേകും ഇങ്ങ് എത്തും എന്ന് കരുതട്ടെ!

മഴത്തുള്ളി said...

ഞാന്‍ ഒരു കാര്‍മേഘത്തെ അങ്ങോട്ട് അയക്കുന്നുണ്ട്. താമസിയാതെ വരും അവിടേയും മഴ :)

ഇവിടെ ഡല്‍ഹിയില്‍ ഇടക്കിടെ ഒന്നു രണ്ടു മഴ പെയ്തിരുന്നു. ഇന്നലെ ഓഖ്‌ലയില്‍ ആലിപ്പഴങ്ങളും പൊഴിഞ്ഞിരുന്നു.

സു | Su said...

മഴ വരും.

ആകാശം, ഭൂമിക്ക് വേണ്ടി അവരെ വിട്ടയക്കും.

മഴ പെയ്യും. ഭൂമിയും, മനസ്സും ഒരുപോലെ കുളിരും.



ചിത്രം ഇഷ്ടമായി.

കരീം മാഷ്‌ said...

ഞാന്‍ ഒരു മഴ വിശേഷം പറഞ്ഞിങ്ങോട്ടെത്തിയതേയുള്ളൂ അപ്പോള്‍ ദോഹയിലും മഴ.
നന്നായി.
http://tusharam.blogspot.com/2007/03/blog-post_22.html

സു | Su said...

ഹായ്...പെയ്തല്ലോ മഴ! നന്നായി. ഇവിടേം ഒരു മഴ പെയ്താല്‍ മതിയായിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

കൊതിയാകുന്നു ഒരു മഴ കിട്ടാന്‍... എന്തൊരു ചൂടാപ്പാ ഇവിടെ.. ഇക്കൊല്ലം അമ്പത് ഡിഗ്രി എത്തുമെന്ന് തോന്നുന്നു.