Sunday, March 12, 2006

ഏന്റെ മന‍സ്സിന്റെ ചിറകില്‍, എന്നോടൊപ്പം


എന്റെ മനസ്സിന്റെ ചിറകില്‍ എന്നൊടൊപ്പം , ഒരു നല്ല സുഹ്രുത്തായി അനില്‍ പറന്നു തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി......... ഞാന്‍ എണ്ണി നോക്കിയിട്ടില്ല. ഒരു കൌതുകത്തിന്റെ പേരില്‍ , കത്തെഴുതുംബൊഴും, മറുപടി വെടിച്ചില്ലു പോലെ ഉടെനെ എത്തും എന്നും കരുതിയിരുന്നില്ല............................ഒരുനല്ലസുഹ്രുത്തായി,ഒരുനല്ല കേള്‍വിക്കാരനായി..........വിമര്‍ശകനായി, ഇന്നും എന്നും. സൌഹ്രുതത്തിന്നു അതിര്‍വര‍ബുകളില്ല,അതെവിടെയും എത്തിപ്പെടുന്നു...........സങ്കടങ്ങളില്ലാത്ത....എറ്റക്കുറച്ചിലുകളില്ലാത്ത.. പരിഭവങ്ങളില്ലാത്ത........സഹതാപത്തിന്റെ ‘ലൈന്‍’ ഒന്നും അവിടെ വിലപ്പോയില്ല, മറിച്ച് ഇങ്ങൊട്ടായി സ്വാന്തനം......ഇന്‍ഡ്യന്‍‍‍ എയര്‍ഫൊര്‍സിന്റെ ഫൈറ്റര്‍ ‍‍പ്ലെയിനില്‍ ക്യാപ്റ്റെന്‍ ആയിരുന്ന‍ അനില്‍... ഒരു ബൈക്കാപടത്തില്‍പ്പെട്ടു നട്ടെല്ലിനു‍ ക്ഷതം സംഭവിച്ചു. കഴുത്തിന്നു താഴേക്കു സര്‍വസ്വാധീനവും നഷ്ടപെട്ടപ്പൊള്‍ ‍മന‍സ്സിന്റെ ധൈര്യം ഒട്ടും തന്നെ കുറയാതെ, ഓരോ ദിവസവും ജീവിതത്തെ നോക്കിക്കണ്ടു. സാവധാനം വായില്‍ ഒരു കബു കടിച്ചു പിടിചു കൊണ്ട് , കീ ബൊര്‍ടില്‍ റ്റയിപ്പു ചെയിയ്തു തുടങ്ങി.ഇന്നു റ്റ്യ്പ്പു ചെയ്യാന്‍ അറിയാവുന്ന ഏതൊരാളെപ്പൊലെയും, അനില്‍,കബ്യുട്ടര്‍, ഉപയോഗിക്കും. അനില്‍ എഴുതിയ ഒരു ഉപന്യാസം,പത്താം തരത്തിലെ ഒരു ഇംഗ്ലീഷ് പാ‍ാ‍മാണ്.

എന്റെ സ്വന്തം ഒരു അപേക്ഷയുണ്ട് എല്ലാവരോടും.... കണ്ടുപിടിക്കാനും , ഇമൈല്‍ അയക്കനും ശ്രമിക്കരുത്‍‍, സ്വന്തം 'privacy' കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. സഹതാപം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.

‍‍രണ്ടു ലിങ്കുകള്‍ കൊടുക്കുന്നു.. അതില്‍ രണ്ടാമത്തേതില്‍‍, അനിലിനു സംഭവിച്ച അപകടം വിവരിച്ചിട്ടുണ്ട്.


http://www.bharat-rakshak.com/IAF/History/1990s/Anil01.html

http://72.14.203.104/search?q=cache:hYJcqCbacmoJ:www.indianexpress.com/full_story.php%3Fcontent_id%3D6692+M+P++Anil+Kumar&hl=en&ct=clnk&cd=12

19 comments:

സ്വാര്‍ത്ഥന്‍ said...

ഇദ്ദേഹം മല്ലു ആണോ? എങ്കില്‍ നമ്മുടെ ബൂലോഗത്തേക്ക് ക്ഷണിക്കൂന്നേ...

ദേവന്‍ said...

അനിലിന്‍റെ കഥ വായിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോവിനെ ഓര്‍മ്മ വന്നു .

സഖാവ് ബ്രിട്ടോ തളര്‍ന്നു കിടപ്പായതിനു ശേഷമാണ് വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ച് ലേഖകനായതെന്നതും വിവാഹിതനായതെന്നതും മഹാരൌദ്രമെന്ന നോവലെഴുതിയതെന്നതും അനിലിനും നമ്മള്‍ക്കെല്ലാവര്‍ക്കും കൂടുതല്‍ പോസിറ്റീവ് തിങ്കിങ്ങിനു പ്രചോദനമാകട്ടെ. ബ്രിട്ടോയെപ്പോലെ അനിലിനും ജീവിതം ഈ അത്യാഹിതത്തിനു ശേഷമായിരിക്കാം തുടങ്ങുന്നതെന്നാശിക്കാം നമുക്ക്. ഹൃദ്രോഗമെന്നാല്‍ എയിഡ്സ് പോലെ മരണത്തിലേക്കുള്ള വഴിയെന്ന് വൈദ്യശാസ്ത്രം വിശ്വസിച്ചിരുന്ന കാലത്ത് ഒരു ഹൃദയഘാതമേറ്റതിനും ശേഷമാണ് പ്രിറ്റിക്കിന്‍പ്രശസ്തനായത്. ഇന്ന് ലോകം അദ്ദേഹത്തെയോര്‍ക്കുന്നതും വൈദ്യശാസ്ത്രം ആദരിക്കുന്നതും ഹൃദ്രോഗത്തെ തോൽപ്പിച്ച ആദ്യ മനുഷ്യനെന്നാണ്.

ഭയങ്കരമായ പ്രതിസന്ധികളെ അതിജീവിക്കുന്നവരെ എനിക്കു ബഹുമാനമാണ്- വെറുതെ ജനിച്ച് വെറുതേ തിന്നും കുടിച്ചും ശപിച്ചും മുടിച്ചും ജീവിക്കുന്ന മൃഗ്ഗത്യുല്യരായ സാധാരണക്കാരെക്കാള്‍ എത്രയോ മഹത്തരമായ ജീവിതമാണ് ഒരു സര്‍വൈവറുടേതെന്ന് എനിക്കറിയാവുന്നതുകൊണ്ടു തന്നെയാണ് ഇത്രയും ബഹുമാനം. അനിലിനെ എന്‍റെ ബഹുമാനം അറിയിച്ചേക്കു സ്വപ്നേ.

Kalesh Kumar said...

അനിലിനോട് ശരിക്ക് ബഹുമാനം തോന്നുന്നു! സഹതാപം ക്രൂരതയാണ്.

സ്വാര്‍ത്ഥന്‍ പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്. അദ്ദേഹത്തോട് ബ്ലോഗ് ചെയ്യാന്‍ പറയണം. ബ്ലോഗുകളെകുറിച്ച് (മലയാളിയാ‍ണേല്‍ മലയാളം ബ്ലോഗുകളെ കുറിച്ച് പ്രത്യേകിച്ചും) അദ്ദേഹത്തോട് പറയണം. അദ്ദേഹം അനോണിമസാ‍യിട്ട് തന്നെയിരുന്നോട്ടെ.

Sapna Anu B.George said...

ദേവരാഗമെ......
തീര്‍ച്ചയായിട്ടും അറിയിക്കാം,,,,, സാധാരണ ജീവിതത്തില്‍ നിലത്ത് നിന്നിട്ടില്ല. ഫൈറ്റര്‍ പ്ലൈന്‍ പറപ്പിക്കലായുരുന്നു. അപകടത്തിനു ശേഷം, കൂടുതല്‍ ജീവിക്കന്‍ തുടങ്ങി. പ്രായമായ അമ്മയെക്കാണാന്‍ പോകാന്‍ പറ്റില്ല ‍ എന്ന സങ്കടം ഉണ്ട്. അദ്ദേഹത്റ്റിന്റെ അമ്മ ഇത്ര നാളും ഇവിടെ വന്നു, അനിലിന്റെ കൂടെ താമസിക്കുമായിരുന്നു. ഇപ്പൊ അമ്മക്കു വയ്യ, യാത്ര ചെയ്യാന്‍.

ഇതൊക്കെ ഒഓര്‍ക്കുബൊ നമ്മളെത്ര ഭാഗ്യവാന്മാര്‍

ദൈവത്തിനു സ്തോത്രം.

Sapna Anu B.George said...

കലേഷ് മാഷേ,

തീര്‍ച്ചയായിട്ടും അറിയിക്കാം,,,,, അറിയിച്ചു കഴിഞ്ഞു. മെയിലയച്ചിട്ടുണ്ട് , മറുപടി .... എനിക്കു പ്രതീക്ഷയില്ല.

Visala Manaskan said...

ശ്രീ. അനിലിനെപ്പോലെയൊരു വ്യക്തിയെക്കുറച്ച് അറിയാനിട വരുത്തിയ സപ്നയോട് നന്ദിയുണ്ട്.

വല്ലാത്തൊരു ബഹുമാനവും സ്നേഹവും എനിക്കും തോന്നുന്നുണ്ട്. അറിയിക്കുക.

അരവിന്ദ് :: aravind said...

ICICI ബാങ്കിന്റെ ഒരു പരസ്യത്തിലെ പാട്ട് ഓര്‍മ്മ വന്നു.
“തല കുനിച്ചിട്ടില്ലൊരിക്കലും..
കുനിക്കുകില്ലിനിയൊരിക്കലും..”

രാജീവ് സാക്ഷി | Rajeev Sakshi said...

he is great.

thanks sapna

Kumar Neelakandan © (Kumar NM) said...

വായിച്ചു. ഞാനെന്തു പറയാന്‍?. ഇവിടെ ഒന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. അത് സഹതാപമായിപ്പോകും. ഇതൊക്കെ വായിക്കുമ്പോള്‍ ഉള്ളില്‍ സഹതാപം തോന്നുന്നത് മനുഷ്യസഹജം. സപ്ന ഈ എഴുതിയ പോസ്റ്റിന്റെ പിന്നില്‍ പോലും ഉണ്ടാകാം സപ്ന പോലും അറിയാത്ത ഒരു തരിസഹതാപം.

അനിലെ പരിചയപ്പെടുത്തിയതിനു നന്ദി.

keralafarmer said...

ആദ്യം ഞാൻ സ്വപ്നയുമായി ചാറ്റ്‌ ചെയ്തപ്പോൾ നിങ്ങളുടെ കൂടെ എന്നെയും കൂട്ടുക എന്നു പറഞ്ഞിരുന്നു. സംഗതി ഇംഗ്ലീഷായതുകാരണം അവസാനം ഒരു be careful എന്നൊരു വാക്ക്‌ എഴുതിയിരുന്നു അവിടെ ഞാനാകെ കൺഫ്യൂസ്‌ ആയിപ്പോയി. അതുപോലെ പ്രായത്തിൽ ഇളയതാണെങ്കിലും അദ്ദേഹത്തോട്‌ ആദ്യം ബ്ലോഗുകൾ വായിക്കുവാൻ പറയുക. വായിച്ചു കഴിയുമ്പോൾ സ്വയം ബ്ലോഗുകൾ എഴുതിത്തുടങ്ങും

evuraan said...

സപ്നേ, (സ്വപ്നേ..?‌), ചില അഭിപ്രായങ്ങള്‍

1) കമ്മന്റുകളില്‍ വേര്‍ഡ് വേരിഫിക്കേഷന്‍ ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ Settings > Comments എന്ന ശീര്‍ഷകത്തിനു താഴെ.


2) തോനെയുള്ള കുത്തുകള്‍ : ഇത്രയും കുത്തുകള്‍ എന്തിനാ? .....................?
ഒന്നിലധികം കുത്തുകള്‍ വേണം എന്നു തോന്നുന്നിടത്ത്, ഒരു വരി ബ്ലാങ്ക് വിട്ട ശേഷം, അടുത്ത ഖണ്ഡിക തുടങ്ങുക.

Sreejith K. said...

അനിലിന്‌ എല്ലാ നന്മകളും നേരുന്നു.

മര്‍ത്ത്യന്‍ said...

അനിലിനെ പരിചയപ്പെടുത്തി തന്നതിന്‌ നന്ദി.
പലരും ഇവിടെ പറഞ്ഞതെ എനിക്കും പറയാനുള്ളു. കൂടെ എനിക്ക്‌ വളരേ പ്രിയപ്പെട്ട ഒരു english quote..
"when life gets tough, the tough get going"
അനിലിന്‌ എല്ലാ നന്മകളും നേരുന്നു.

കണ്ണൂസ്‌ said...

ജീവിതത്തില്‍ എല്ലാ സൌകര്യങ്ങളും ദൈവം തന്നിട്ടും എവിടേയും എത്താന്‍ കഴിയാത്ത എന്നെ പോലൊരു കൃമി, അനിലിനേപ്പോലുള്ളവരോട്‌ എന്തു പറയാന്‍?

Sapna Anu B.George said...

എന്റെ കണ്ണൂസെ,

സ്വന്തം ജീവിതത്തില്‍, കണ്ണൂസിനു കാണാന്‍ പറ്റാത്തതു,ക്ഴിവുകള്‍ പലതും, മറ്റുള്ളവര്‍ക്കു കാണാന്‍ പറ്റിയെന്നു വരും. സ്വന്തമായി ഇത്രക്കങ്ങോട്ട് തരം താഴ്ത്തേണ്ട കാര്യമുണ്ടോ? ഗള്‍ഫില്‍ താമസിക്കുന്ന ഒട്ടു മുക്കാലും ആള്‍ക്കാരുടെ മാന‍സികാവസ്ത ഇതു തന്നെയാണ്.

സൂഫി said...

വിധിയെ ചിവിട്ടിത്തെറുപ്പിച്ചുകൊണ്ട്‌ തളര്‍ന്നു പോയ കയ്യും കാലിനേയും സ്വയം പുനരുജ്ജീവിപ്പിച്ച്‌, ഇന്നു കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യുന്ന ഒരു കൂടപ്പിറപ്പു എനിക്കുണ്ട്‌.. അതു കൊണ്ട്‌ തെല്ലും സഹതാപമില്ല. ഇവരാണ്‌ കരുത്തന്മാര്‍.
അനിലിനു നന്മകള്‍ മാത്രം നേരുന്നു

അതുല്യ said...

ഇല്ലായ്മ യേക്കാള്‍ ഇതല്ലേ നല്ലത്‌ സപ്നേ? 25 വയസ്സായ ഒരു മിടുക്കാന്‍ എം.ബി.എ ചെക്കനെ ഒരു നിമിഷം കൊണ്ട്‌ വിധി തട്ടിയെടുത്ത്‌, പിന്നെ വേറെൊരു നിമിഷത്തില്‍ മോര്‍ച്ചറീടെ മുമ്പീന്ന്, പെട്ടിയിലാക്കാന്‍ പോലുമില്ലാത്ത അവന്റെ അവശിഷ്ടം ഏറ്റു വാങ്ങിയ ആളാണു ഞാന്‍. അപ്പ്പ്പൊ, അനിലേ ന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ ഒരാളുള്ളത്‌ ഞങ്ങള്‍ അനുഭവിയ്കുന്ന വേദനയേക്കാള്‍ എത്രയോ നല്ലതല്ലേ ? ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ കൂട്ടി നോക്കുക. ഈ ഇരിപ്പിരിയ്കാന്‍ പറ്റാതെ, പകുതി ഒടലുമാത്രമായിട്ടുള്ള ഒരാളേ, ഈയിടെയായി "കണ്ണാടി" കാണിച്ചിരുന്നു.

ചില നേരത്ത്.. said...

വായിച്ചപ്പോള്‍ വലെന്റിനോ റോസ്സി ഭ്രാന്ത് കയറി ബൈക്കോടിച്ച് ഇന്ന് കോമാ അവസ്ഥയില്‍ കിടക്കുന്ന എന്റെ കൂട്ടുകാരനെ ഓര്‍മ്മ വന്നു. അനില്‍ എത്രയോ ഭാഗ്യവാന്‍. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

വള്ളുവനാടന്‍ said...

എന്തെല്ലം തളര്‍ന്നാലും തളരാത്ത ആ മനസിന്നു മുന്നില്‍ പ്രണാമം

ഈ പരിചയപ്പെടുത്തലിന്നു നന്ദി