Wednesday, March 22, 2006

ഏന്റെ കോലം


സ്വപ്നവറ്‍ണങ്ങളില്‍ വളയിട്ട കൈകളാല്‍ എഴുതിയ ഒരു കളം.... പൂവിനുള്ളില്‍ പൂവിരിയും പോലെ തേങ്ങാപ്പീര കൊണ്ടെഴുതിയ കോലം. പൂക്കളില്ലാത്ത നാട്ടില്‍, ഈ മണലാര‍ണ്യത്തില്‍ തീ വില കൊടുത്തു പൂ വാങ്ങാന്‍ പറ്റാത്ത, ഞങ്ങള്‍ക്കും വേണ്ടേ ‘പൂക്കളം’

25 comments:

സ്വാര്‍ത്ഥന്‍ said...

എന്റെ കോലം എന്നുവച്ചാല്‍????

താന്‍ വരച്ചതെന്നോ, താന്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നോ?

തൂക്കു കമ്മലാണോ സ്ഥിരമായി ഉപയോഗിക്കാറ്? ;)

അതുല്യ said...

ഇന്തായിത്‌ സ്വപ്നേ? ഒരു സിനിമേടേ സെറ്റീന്ന്, പോസ്റ്റര്‍ അടിച്ചു മാറ്റിയ പോലുണ്ടല്ലോ? അല്‍പം വെള്ള നിറം കൂടീട്ടോ. (സ്വയം വരച്ചതെങ്കില്‍)

ദേവന്‍ said...

ഹമ്മേ.
ഇതെന്താ സ്വപ്നേ മന്ത്രവാദക്കളം എഴുതലോ? മാലിഖ മാലിഖ.

ശ്രീജിത്ത്‌ കെ said...

ഈ പൂക്കളം കൊള്ളാമല്ലോ സപ്നാ, നന്നായിട്ടുണ്ട്. ഓണത്തിനിട്ട പൂക്കളം ആണോ. മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ സമ്മാനം ഉറപ്പ്.

Thulasi said...

കാവിലെ തിറയ്‌ക്കായ്‌ മുടിയേറ്റി, മണികിലുക്കി, ചെണ്ടയും ഭാണ്ഡവുമായി വയല്‍ വരമ്പിലൂടെ നടന്നു വരുന്ന സംഘം, പിറകിലായ്‌ ഒച്ചവെച്ചോടി വരുന്ന കുട്ടികളുടെ കൂട്ടം ......

( ചിത്രത്തിലുള്ള കോലം ആരുടേതായാലും എന്റെ മനസ്സില്‍ വരച്ചിട്ടതീ കോലമാണ്‌ )

Sapna Anu B. George said...

അയ്യൊ, ചേച്ചിമാരേ ,ചേട്ടന്മാരേ, ഇതു കളറല്ലാ
തേങ്ങാപ്പീരയാ, ഉണങ്ങിയ തേങ്ങാപ്പീര, ഓരോ നിറങ്ങള്‍ പുട്ടു നനക്കുന്നതുപോലെ നനച്ചെടുത്തു, കൈകൊണ്ടിട്ടതാ.
പൂക്കളില്ലാത്ത നാട്ടില്‍, പൊന്നു വില കൊടുത്തു പൂ വാങ്ങാന്‍ പറ്റാത്ത, ഞങ്ങള്‍ക്കും വേണ്ടേ ‘പൂക്കളം’

ദേവന്‍ said...

തേങ്ങാപ്പൂക്കളം. അസ്സല്‍ ഐഡിയയാണല്ലോ. (അതിലും അസ്സല്‍ ഐഡിയ, ഇവിടെ ദുബായി നഗരം മണല്‍ മൂടി പൂവിരിച്ചു നില്‍ക്കുകയാ, അങ്ങോട്ടു പൂ കയറ്റി അയച്ചാല്‍ എന്തെരേലും ചിക്കിലീ കിടക്കുമാ അക്കാ?)

അ. ഓ. ടൊ.
ഉണങ്ങിയ തേങ്ങാ = കൊപ്രാ
അതു കൊണ്ട് കളം = കൊപ്രാക്കളം?

വിശാല മനസ്കന്‍ said...

സപ്നാജി.

ഞാനും തെറ്റിദ്ധരിച്ചു. ചാത്തന്റെ പടമാന്നാ പെട്ടെന്ന് തോന്നിയേ.

‘ഒരു വാളും ചിലമ്പും കിട്ടിയിരുന്നെങ്കില്‍.....ഈ കളത്തിനു ചുറ്റിനും ഓടിനടന്ന് തുള്ളായിരുന്നു....’

kumar © said...

പൂവിനുള്ളില്‍ പൂവിരിയും തേങ്ങാപ്പീര.

ദേവന്‍ said...

ഓണപ്പൂക്കളവും വിശാലന്‍റെ തുള്ളലും കണ്ടിട്ടു ഓഫ് ടോപ്പിക്കെഴുതാന്‍ കൈ തരിക്കുന്നു

“എന്ത്വാ അണ്ണാ ആ മുക്കിലൊരു ബഹളം?”
“ഓണവല്യോടെ, അവിടെ തമ്പിതുള്ളലാ”
“അണ്ണനെന്ത്വാ ഈ പറയുന്നേ, തമ്പി തുള്ളലല്ല, തുമ്പി തുള്ളല്‍“
“തുമ്പീം പാപ്പാത്തീമൊന്നുമല്ലെടേ, എന്‍റെ തമ്പി ഓണവായിട്ട് കുടിച്ചു കുന്തം മറിഞ്ഞ് ഒരേ തുള്ളല്‍“

സിദ്ധാര്‍ത്ഥന്‍ said...
This comment has been removed by a blog administrator.
സിദ്ധാര്‍ത്ഥന്‍ said...

ഓ.. തേങ്കായ്‌ പൂക്കളം ല്ലേ സ്വപ്ന/ദേവാ.

(തമിഴില്‍ തേങ്ങ ചിരകിയതിനെ തേങ്കപ്പൂ എന്നത്രേ പറയുക)

ഇത്രയുമെഴുതി പ്രിവ്യൂ നോക്കിയപ്പം ദേവന്റെ കമന്റു്‌. അതോണ്ടു വിളി ജായന്റാക്കി

അതുല്യ said...

വിശാലാ തുള്ളുന്നതൊക്കെ കൊള്ളാം. വിശാലന്റെ വെളിച്ചപ്പാടിന്റെ പാടാവാരുത്‌ കേട്ടോ. ലുലുവിലു ബെല്‍റ്റ്‌ കിട്ടും, അത്‌ ഒന്ന് വാങ്ങിയേച്ച്‌ മതി, ബാക്കി.

സു | Su said...

അടിപൊളി തേങ്ങാപ്പൂക്കളം ആയിട്ടുണ്ട് കേട്ടോ. :)

വള്ളുവനാടന്‍ said...

ഇത്രയും തേങ്ങാപ്പീരയുണ്ടെങ്ങില്‍ എത്ര ചമ്മന്തി അരയ്‌ക്കാം ??, എങ്ങിലും സ്വ കൃതി പഷ്‌ട്‌

ഗന്ധര്‍വ്വന്‍ said...

സ്വപ്നവറ്‍ണങ്ങളില്‍ വളയിട്ട കൈകളാല്‍ ഒരു കളമെഴുത്തു....

prapra said...

കലാമൂല്യം ഉള്ള കൊപ്രാക്കളം :). ദുബായില്‍ ആയതു കൊണ്ട്‌ കൊള്ളാം, നാട്ടില്‍ ആയിരുന്നെങ്കില്‍, ഉറുമ്പുകള്‍ സംസ്ഥാന സമ്മേളനം നടത്തിയേനെ.

വക്കാരിമഷ്‌ടാ said...

ഇടതുവശത്തുനിന്ന് ഒരു കപ്പെടുത്ത് അവിയലിന്;
അതിന്റെ മുകളിൽനിന്ന് രണ്ടു കപ്പെടുത്ത് പയറുതോരന്;
നടുഭാഗത്തുനിന്ന് ഒരു കപ്പെടുത്ത് പിഴിഞ്ഞ് പായസത്തിന്;
വലതു വശത്ത് മുകളിൽ‌നിന്ന് ഒരു കപ്പെടുത്ത് പാവയ്ക്കാ തോരന്;
വലതുവശത്ത് താഴെനിന്ന് മിച്ചമുള്ളതെല്ലാമെടുത്ത് ദോശച്ചമ്മന്തിയ്ക്ക്......

നല്ല പടങ്ങൾ സ്വപ്നം

വിശാലോ, അതുല്ല്യേച്ചി പറഞ്ഞതുതന്നെ; വാഴവള്ളിയാണെങ്കിലും മതി കേട്ടോ, ഞാനതിനെക്സ്പർട്ടായിരുന്നു.

.::Anil അനില്‍::. said...

പൂവുകിട്ടാനുള്ള നാട്ടില്‍‌പോലുമിപ്പോള്‍ ഉപ്പ് തുടങ്ങിയ സാധങ്ങള്‍ നിറം ചേര്‍ത്താണല്ലോ പൂവിടല്‍. ഈ തേങ്ങാപ്പൊടി (മാഗി കോമി പൌഡറിന്റെ വേയ്സ്റ്റാണെന്നു തോന്നുന്നു ശ്രീലങ്കേന്നു വരുന്നത്) ഇത്തരം മനോഹരക്കളങ്ങള്‍‍ക്കു തന്നെയേ കൊള്ളാവൂ. വായില്‍ വച്ചു കൂട്ടാനുള്ള ഒന്നിലും ചേര്‍ക്കാന്‍ പറ്റില്ല.

കേരളഫാർമർ/keralafarmer said...

കളമെഴുത്ത്‌ അസ്സലായിട്ടുണ്ട്‌. ഒരു സംശയം ഇത്രയും ഭക്ഷ്യോത്‌പന്നങ്ങൾ പാഴായില്ലെ. ആഫ്രിക്കയിലെ മെലിഞ്ഞ കോലം ഓർമ വരുന്നു. "ആഹാരം പാഴാക്കരുതേ". കുറ്റപ്പെടുത്തിയതല്ല ഒന്ന്‌ ഓർമിപ്പിച്ചുവെന്നേയുള്ളു.

അരവിന്ദ് :: aravind said...

ചന്ദ്രേട്ടന്റെ അഭിപ്രായത്തോട് 101 ശതമാനം യോജിക്കുന്നത് കൊണ്ടാണ് കമന്റ് എഴുതാഞ്ഞത്. എത്ര നന്നായാലും ഇത്രയും തേങ്ങ പാഴാക്കിയതില്‍ എന്തോ..ആഫ്രിക്കയിലെ അല്ല ചന്ദ്രേട്ടാ..ഇന്ത്യയിലെ മെലിഞ്ഞ കോലങ്ങള്‍ ഓര്‍മ്മ വരുന്നില്ലേ?
പണ്ട് റെസ്റ്റോറന്റുകളില്‍ കൂട്ടുകാരുമൊത്ത് കഴിച്ച് വരുമ്പോ എത്ര ഫിറ്റ് ആണെങ്കിലും, എത്ര വൈകിയാലും ബാക്കി വരുന്നത്(തിന്ന പ്ലേറ്റുകളിലേയല്ല) പാക്ക് ചെയ്യിപ്പിക്കുമായിരുന്നു. പുറത്തിറങ്ങി ആദ്യം കാണുന്ന വിശന്നു വയറുന്തിയ രൂപങ്ങള്‍ക്കു കൊടുക്കുമായിരുന്നു.
ഫുഡ് വേസ്റ്റാക്കുന്ന കളിയില്ല. ദൈവമേ നിനക്കു നന്ദി എനിക്ക് ഇന്നു രാത്രി കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടവരുത്താത്തതില്‍.

കുറ്റപെടുത്തിയതല്ലേ സ്വപ്നേ..എന്തോ ഈ കാര്യത്തില്‍ ഞാനല്‍പ്പം പഴഞ്ചന്‍ :-)

കലേഷ്‌ കുമാര്‍ said...

സ്വപ്നേ, നന്നായിട്ടുണ്ട്!
പൂവ് കിട്ടും, പക്ഷേ, സ്വര്‍ണ്ണത്തിന്റെ വില കൊടുക്കണം. ആഫ്രിക്കയിലെ പട്ടിണിക്കോലങ്ങള്‍ തേങ്ങപീര കൊണ്ട് എന്തെടുക്കാനാ? അവിടുത്തെ സര്‍ക്കാരിന്റെ കുഴപ്പങ്ങള്‍ കൊണ്ടല്ലേ ആഭ്യന്തരകലാപങ്ങളും ക്ഷാമവും ഒക്കെ ഉണ്ടാകുന്നത്? അതിനുനേരെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല. തീര്‍ച്ഛയായും സഹായിക്കണം. പക്ഷേ, മരുഭൂവില്‍ വസിക്കുന്ന മലയാളിക്ക് ഇത്തിരി മാനസികോല്ലാസത്തിനിത്തിരി തേങ്ങാപ്പീര ചിലവാക്കിയാല്‍ അത് തെറ്റാകുമോ? ഈ തേങ്ങാപ്പീരയുടെ തേങ്ങ വിറ്റ് കാശ് മേടിച്ച ഏതോ ഒരു പാവം കര്‍ഷകന്‍ നമ്മുടെ നാട്ടിലോ ശ്രീലങ്കയിലോ ഒക്കെ ഉണ്ടാകും!

അരവിന്ദ് :: aravind said...

കലേഷ് പറഞ്ഞതും പോയന്റാണ്.
ഭക്ഷണം കഴിക്കുമ്പോ, ഇത്തിരി എരു കൂടിയാലോ, പുളി കുറഞ്ഞാലോ അപ്പാടെ മാറ്റി വയ്ക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഓപ്‌ഷന്‍സ് ഉള്ളവര്‍. വെരി ഗുഡ്, ലക്കി ഫെല്ലാസ്.
ആള്‍ക്കാര്‍ വടിച്ചു നക്കിയ ഇലയും, പച്ചിലയും,കാട്ടുകിഴങ്ങും,ചപു ചവറിലെ ചീഞ്ഞ സാധനങ്ങളും പട്ടികളും കാക്കകളോടും അടികൂടി വയറ്റിലാക്കുന്നവരും ഉണ്ട്.അവരോട് ചോദിക്കൂ, നമ്മള്‍ക്കൊക്കെ വായില്‍ വെയ്ക്കാന്‍ കൊള്ളാത്ത ഈ തേങ്ങാപീരയുടെ വില.
പട്ടിണിക്കോലങ്ങള്‍ക്ക് ഈ തേങ്ങാപ്പീര കൊടുത്തു നോക്കൂ കലേഷ്, അവരെന്ത് ചെയ്യുമെന്നറിയാം.ഒരു നന്ദിപൂര്‍വ്വമുള്ള നോട്ടമെങ്കിലും കിട്ടുമെന്നു തോന്നുന്നു.

ആരേയും കുറ്റപ്പെടുത്തിയതല്ല, മാനസ്സികോല്ലാസങ്ങള്‍ക്കു പാര വച്ചതും അല്ല.

പട്ടിണിക്കോലങ്ങളെ കാണണമെങ്കില്‍ ആഫ്രിക്ക വരെ പോകണംന്നും ഇല്ല.
(ഇംഗ്ലീഷ് ചാനലുകളില്‍ കേയ്ക്കും, പുഡ്ഡിംഗും മറ്റും പരസ്പരം വാരി ദേഹത്തെറിഞ്ഞ് ഉല്ലസ്സിക്കുന്ന ഒരു പരിപാടി ഈയിടെ കണ്ടു. ഈശ്വരാ എന്നു വിളിച്ചു പോയി-കേയ്ക്കല്ലേ, പഷ്‌ണിക്കാരതു വച്ചെന്നാ ചെയ്യാന്‍!)

Anonymous said...

എന്റെ കോലം എന്നുവച്ചാല്‍???? (from Swarthan's comment)

Pookkalam ennu parayunnathinekkal nallathu thengapeerakkalam ennu parayunnathalle nallathu.

Mumbail Diwalikku " Rangloli " varakkum. The advantage of using using podwer is that u will get sharp edges and can mix for color shades.
Enthayalum Original Flowers kondu nammude Onam thinu idunna pookalavum athinte koode kathunna nila vilakkinte Aishwaryavum enthayalum a "Rangoli" kku kittilla.
Pinne chechiyude pookkalam Kollam.
Naattile kalasamithikkar nadathunna Pookkalam ompetitionl oru prize urappu.
Thanks for sharing
Friendly Friend

മഴനൂലുകള്‍ .:|:. Mazhanoolukal said...

സ്വപ്നം,

കളം നന്നായിരിക്കുന്നു :)
പണ്ടു പഠിയ്ക്കുന്ന കാലത്ത്‌, ഒരു മത്സരത്തില്‍ തെങ്ങിന്‍പൂക്കുല ഉപയോഗിച്ചിരുന്നു, ശകുന്തളയുടെ ശരീരത്തിന്റെ നിറമായിട്ട്‌. അതുകൊണ്ടു തന്നെ സമ്മാനമൊന്നും കിട്ടിയുമില്ല.
അതൊരു 'പൂവ്‌' അല്ലത്രേ!