Tuesday, April 25, 2006

പൊടിപടലങ്ങള്‍


പൊടിപടലങ്ങള്‍ നിറഞ്ഞ സൂര്യോദയം
ചുട്ടുപൊള്ളുന്ന‍‍ വേന‍ലിന്റെ വരവു
വിളിച്ചറിയിക്കുന്ന പൊടിക്കാറ്റ്.
ചോര നീരാക്കുന്ന, എല്ലു തുളക്കുന്ന,
തൊണ്ട വരളുന്ന ചൂട്.
ഈ ചൂടിലും, കാറ്റിലും
ഉറ്റവര്‍ക്കും ഉടയോര്‍ക്കും വേണ്ടി
ഒഴുക്കുന്ന വിയര്‍പ്പിന്റെ വില
അവര്‍ക്കു മന‍സ്സിലാകുന്നുണ്ടൊ?

11 comments:

വിശാല മനസ്കന്‍ said...

പൊടിപടലങ്ങള്‍ നിറഞ്ഞ സൂര്യോദയം
ചുട്ടുപൊള്ളുന്ന‍‍ വേന‍ലിന്റെ വരവു
വിളിച്ചറിയിക്കുന്ന പൊടിക്കാറ്റ്.
ചോര നീരാക്കുന്ന, എല്ലു തുളക്കുന്ന,
തൊണ്ട വരളുന്ന ചൂട്.

ഈ ചൂടിലും, കാറ്റിലും
ഉറ്റവര്‍ക്കും ഉടയോര്‍ക്കും വേണ്ടി, ഓഫീസിലിരുന്ന് കാലത്തുമുതല്‍ വൈകീട്ട് വരെ, ബ്ലോഗിങ്ങ് നടത്തി,
ഒഴുക്കുന്ന വിയര്‍പ്പിന്റെ വില
അവര്‍ക്കു മന‍സ്സിലാകുന്നുണ്ടൊ?‘

കലേഷ്‌ കുമാര്‍ said...

സ്വപ്നേച്ചീ,
അതവര്‍ക്ക് എങ്ങനെ മനസ്സിലാകാനാ?
പൊടിക്കാറ്റെന്താണെന്ന് അവര്‍ക്ക് എങ്ങനെ മനസ്സിലാ‍കും?
ചൂടെന്താന്ന് ഒരുവിധമൊക്കെ മനസ്സിലാകുമെങ്കിലും!
നന്നായിട്ടുണ്ട്!!!!

സുധ said...

A/c മുറികളില്‍ പണിയെടുക്കുന്നവരൊഴികെയുള്ളവരല്ലേ
ചൂടിന്റെ കാഠിന്യവും പൊടിക്കാറ്റും ഒക്കെ അനുഭവിയ്ക്കുന്നുള്ളൂ‍.
നാട്ടിലുള്ളവരെ ഇതൊക്കെ അറിയിയ്ക്കാന്‍ വരികളോ വാക്കുകളോ പോരാ.
എരിവെയിലില്‍ പണിയെടുക്കുന്നവരെ കാസറ്റിലോ സി.ഡിയിലോ ആക്കി നാട്ടില്‍ കൊണ്ടുപോയി കാണിയ്ക്കാന്‍ ശ്രമിയ്ക്കൂ.
‘ചിത്രം’ നന്നായിട്ടുണ്ട്.

സ്വാര്‍ത്ഥന്‍ said...

ഇന്നലെ കാറ് കഴുകാന്‍ കൊടുത്ത 25 റിയാല്‍ :(

അവധിക്ക് വന്ന ഏടത്തിയമ്മയെ ഏട്ടന്‍ വെളുപ്പിന് വിളിച്ച് റോഡില്‍ കൊണ്ട് ചെന്ന് നിറുത്തുന്നുണ്ടായിരെഉന്നു, “കണ്ടോടി കണ്ടോ, നിനക്കിതു വല്ലതും അറിയണോ?”

സ്വാര്‍ത്ഥന്‍ said...

വിശാലന്റെ കാര്യം മഹാ കഷ്ടം തന്നെ!!!
സോനച്ചേട്ത്യാര് അറിയുന്നുണ്ടോ ഈ പങ്കപ്പാടും ബുദ്ധിമുട്ടും ;)

kumar © said...

നിങ്ങള്‍ മണലാരണ്ണന്‍മാരും മണലാരണ്ണിമാരും ചേര്‍ന്ന്, ഞങ്ങള്‍ നാട്ടുകാരെ മണലിന്റെ ചൂടും പ്രവാസത്തിന്റെ ചൂരും അറിയിക്കുകയാണോ?

അതിനെക്കാളും മറ്റൊരുതരത്തില്‍ കഷ്ടമല്ലേ ഇവിടുത്തെ ജീവിതം. ആ ഒറ്റക്കാരണം കൊണ്ടല്ലേ നിങ്ങളൊക്കെ പ്രവാസികള്‍ ആയത്?

നായകന്‍: (ഗദ്ഗദത്തോടെ) ആരും പ്രവാസികളായി ജനിക്കുന്നില്ല. ഈ സമൂഹമാണ് അവരെ പ്രവാസികളാക്കുന്നത്.(പശ്ചാത്തലത്തില്‍ വയലിന്‍ സോളോ)

(എനിക്കീ അഡ്‌വര്‍ടൈസിങ് പണീടെ ഒന്നും ആവശ്യമില്ല ജീവിക്കാന്‍! പിന്നെ പട്ടിണി കിടക്കണ്ടല്ലൊ എന്നോര്‍ത്ത് ഇവിടെ വന്നിരിക്കുന്നതാണ്)

Thulasi said...

ആരറിയാന്‍...
അദ്ധ്വാനിക്കാതെ കിട്ടുന്ന കാശിന്‌ വല്ല്യ ചൂടൊന്നുമുണ്ടാവില്ല,ഏതു ദേശത്തായാലും.

മഴനൂലുകള്‍ .:|:. Mazhanoolukal said...

ആരും ആരുടേയും വ്യഥകളെ മനസ്സിലാക്കുന്നില്ല, അഥവാ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ്‌ സംഭവിക്കുന്നതെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

പ്രവാസികളാകുവാനും, നമുക്ക്‌ കാരണങ്ങള്‍ അനേകമാണ്‌. അത്‌ പലപ്പോഴും, ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി നിറവേറ്റിയ ഒരു ത്യാഗം മാത്രമാണോ എന്നത്‌ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണെന്നു തോന്നുന്നു.

ദേവന്‍ said...

കുമാറേ,
നാലു തരത്തിലാണ്‌ മനുഷ്യന്‍ പ്രവാസിയാകുന്നത്‌.
ഒന്ന് അര്‍ത്ഥം തേടിയുള്ള നാടുവിടല്‍ - ബോധപൂര്‍വ്വമുള്ള ആ പോക്കിലെ ശരിതെറ്റുകള്‍ക്ക്‌ അവനവന്‍ തന്നെ ഉത്തരവാദി.

രണ്ട്‌ ഒളിച്ചോട്ടം. പല കാരണങ്ങള്‍ കൊണ്ടും നാട്ടിുല്‍ ജീവിക്കാന്‍ പറ്റാതെ വരുന്നവര്‍ പ്രവാസം സ്വീകരിക്കുന്നു. അതില്‍ വരുന്ന നേട്ടവും കോട്ടവും യാദൃശ്ചികം.

മൂന്നാമത്തേതു ചതി. ഇന്നലെ കൈരളി റ്റീവിയുടെ മുഹമ്മദ്‌ ഫയസ്‌ പറയുകയായിരുന്നു സെക്രട്ടറിയായി ജോലി കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ ബാറില്‍ വെയിട്രസ്സ്‌ ആയി ജോലി ചെയ്യിച്ച മുസ്ലീം കുട്ടിയുടെ കഥ. ഈ ചതിക്കഥ നാട്ടില്‍ കത്തെഴുതി അറിയിച്ച്‌ അവളെ ആരും വിവാഹം കഴിക്കാതെയാക്കാന്‍ പ്രത്യേകം താല്‍പ്പര്യമെടുത്സ്വഗ്ഗത്തില്‍ തന്റെ സീറ്റ്‌ ഉറപ്പിച്ച സമുദായ പ്രമാണിമാരുടെ കഥ.

അവസാനത്തെ തരം പ്രവാസം സ്വയം ബലി കൊടുക്കല്‍. 8 മക്കളില്‍ ഒരുത്തന്‍ പഴുത്ത മണലില്‍ ആടു മേയ്ക്കുന്നതിനാലെ 7 അനുജരും അമ്മയും മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ഒരുപാട്‌ കുടുംബങ്ങളുണ്ട്‌ കേരളത്തില്‍. എറ്റവും ആതുരനും നിരാശ്രയനുമായ പ്രവാസി ഈ ബലിമ്നൃഗമാണ്‌. അവന്‍ വെറും നാണയത്തുട്ടുകളാകുന്നയന്ന് പെറ്റമ്മ പോലും അവനു പോയി.

140 കിലോമീറ്റര്‍ വേഗത അനുവദനീയമായ റോഡില്‍ 24 വീലുള്ള ട്രക്കുകളുടെ നടുക്കു ബൈക്കോടിച്ച്‌ പത്ര വിതരണം നടത്തുന്ന ജോലി
നിറുത്തി നാട്ടില്‍ വരാന്‍ സില്‍ക്കു സാരിയും ഇന്റര്‍നറ്റ്‌ ചാറ്റും മൊബൈല്‍ ഫോണും മാരുതി സെന്നും ഇല്ലാറ്റെ ജീവിക്കാനാകാത്ത ഭാര്യ സമ്മതിക്കാത്ത മല്ലിയപ്പച്ചാമിയുടെ പ്രവാസകഥ അത്‌. (ഖിസൈസു വാസികളേ, മല്ലിയപ്പചാമി പത്രമിടാന്‍ വരുമ്പോള്‍ ഇതു ചോദിക്കരുതേ, അയാള്‍ വലിയ വായിലെ കരയും) - സ്മാര്‍ട്ട്‌ സിറ്റിയെക്കുറിച്ച്‌ എഴുതാന്‍ കഴിയാത്ത നിരാശകൊണ്ട്‌ ഞാന്‍ വേറേ എന്തൊക്കെയോ പടച്ചു വിടുന്നു ഇന്ന്

ദേവന്‍ said...

ഓ എഴുതിവന്ന കൂട്ടത്തിത്സപ്നയുടെ പോസ്റ്റിനെപ്പറ്റി പറയാന്‍ വിട്ടുപോയി.

ദുബായില്‍ ഇപ്പോള്‍ മണല്‍ക്കാറ്റു വീശുന്നു. ഒന്നും കാണാനാവാതെ ചൂടും പോടിയും മാത്രം അന്തരീക്ഷത്തില്‍. കണ്ണും മൂക്കും കാണാതെ തപ്പി തപ്പി വണ്ടി മെല്ലെ നീങ്ങുമ്പോള്‍ പതുക്കെ പഴയൊരു പാട്ടു ചികഞ്ഞെടുത്തു ഓര്‍മ്മയില്‍ നിന്ന്

"നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി

പോയകാല നിനവുകളെല്ലാം ഒട്ടക കൂട്ടങ്ങള്‍
തെല്ലകലെ ദാഹജലം? ഇല്ലവിടെ ദാഹജലം.. ഹോ... സംഘര്‍ഷം.

എന്തെല്ലാം സ്വപ്നങ്ങള്‍ കാലിടറുന്നിവിടെ
ഏതെല്ലാം ദു:ഖങ്ങള്‍ തീ ചൊരിയുന്നിവിടെ
..
കനല്‍ക്കാറ്റു വീശുന്നു കൊടും ദീര്‍ഘ നിശ്വാസം
എരിയുന്ന പകല്‍, ചൊരിയുന്ന മണല്‍ തുടരുന്ന പരീക്ഷകള്‍!

ഓഫീസില്‍ വന്ന് ബ്ലോഗ്‌ തുരന്നപ്പോ ബ്ലോഗ്ഗിലും പഴുത്തു നില്‍ക്കുന്ന മണ്ണ്‍. മൂടിനു യോജിച്ച പോസ്റ്റിനു നന്ദി സപ്ന.

(അല്‍പ്പ ടോ.
"തെല്ലവിടെ ദാഹജലം, ഇല്ലവിടെ ദാഹജലം അതായത്‌ മരുഭൂമിയിലെ mirage ആരെങ്കിലും നേരില്‍ കണ്ടിട്ടുണ്ടോ? സുന്ദരമായ കാഴ്ച്ചയാണേ. കാണണേല്‍ തെളിഞ്ഞ വെയില്‍ ഉള്ള ഉച്ചക്ക്‌ മരുഭൂമിയില്‍; പോണമെന്ന് മാത്രം )

ചില നേരത്ത്.. said...

ദേവേട്ടന്‍ അവസാന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ പ്രവാസികളെ നിരന്തരം വര്‍ക്ക് സൈറ്റില്‍ കാണുവാന്‍ കഴിയാറുണ്ട്.
സ്വപ്ന ഒരു വിദൂര ദൃശ്യം മാത്രമാണ് ഫോട്ടോയിലാക്കിയിരിക്കുന്നത്.. ദൃശ്യം അലോസരപ്പെടുത്തുന്നത് കൊണ്ട് പറയുകയല്ല, ഇത്തരം ദൃശ്യങ്ങള്‍ക്ക് ഒരു പാട് കണ്ണീരുകള്‍ ഒഴുകി കഴിഞ്ഞു.
ഇനിയും ഒരു പാട് പൊന്നുച്ചാമികള്‍ ബാക്കി നില്‍ക്കുന്നു.
കാര്‍ തുടയ്ക്കുമ്പോള്‍ ചാമി കരയുകയായിരുന്നു.. കാശ് അയച്ചാല്‍ തികയാതെ ഭാര്യ ബുദ്ധിമുട്ടിക്കുമ്പോള്‍ അയാളോര്‍ത്തിരുന്നില്ല, സ്കൂളില്‍ പഠിക്കുന്ന മകന്‍ ഒരു നാള്‍ തിരിച്ച് വരുമ്പോള്‍ അച്ഛനയക്കാന്‍ ഒരു കത്ത് മാത്രം ബാക്കിയാക്കി, അനന്തരവന്റെ കൂടെ അവള്‍ കടന്ന് കളയുമെന്ന്...

മാനേജര്‍ പുതിയ കാറു വാങ്ങി..ചാമി ഇപ്പോഴും കാര്‍ തുടയ്ക്കുന്നു..
ചാമീ..ഗാഡി അന്തര്‍ ബാഹര്‍ സഫായി കിയാ ക്യാ? ..മാനേജര്‍
ജീ സാബ്..എന്ന് ചാമി.