Sunday, January 13, 2008

ജീവിതത്തിന്റെ പതിനെട്ടാം സൂര്യോദയം

വെയിലറിയാതെ മഴയറിയാതെ
വര്‍ഷങ്ങള്‍ പോകുവതറിയാതെ....
സൂര്യകാന്തി സൂര്യകാന്തി
സ്വപ്നം കാണുവതാരെ?


17 comments:

Sapna Anu B.George said...

ഒരു സൂര്യോദയം.......

Anonymous said...

ആ മഞ്ഞ പ്രകാശം ............

Vanaja said...

സ്വപ്നേച്ചീ,
ചേച്ചിക്കിത് വെറുമൊരു സൂര്യോദയം അല്ലല്ലോ അല്ലേ?പതിനെട്ടു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് പോയതെന്നു തോന്നുന്നുവോ?

ചെറുപ്പത്തില്‍ എത്രയും പെട്ടെന്ന് ഒന്നു വലുതായാല്‍ മതിയെന്നായിരുന്നു. ഇപ്പോ ഉദയത്തിനും അസ്തമയത്തിനും ഇടയില്‍ കുറച്ചു കൂടി ഗ്യാപ്പിട്ടു കൂടെ ഈ സൂര്യനെന്നു തോന്നാറുണ്ട്.അല്ല, അങ്ങേരെ പറഞ്ഞിട്ടു കാര്യമില്ല്ലല്ല്ലോ? വയസ്സായാലെങ്കിലും കുറച്ച് സ്പീഡ് കുറച്ച് നടക്കണമെന്നു തോന്നണ്ടേ നമ്മുടെ ഭൂമീദേവിക്ക്.

ഇതുപോലെ ഒരുപാട് സൂര്യോദയങ്ങള്‍ കാണാനിടവരട്ടെ എന്നാശംസിക്കുന്നു.

Murali K Menon said...

മരുഭൂവിലെ സൂര്യോദയം അസ്സലായിട്ടുണ്ട്. വെളുപ്പാന്‍ കാലത്ത് നടക്കാനിറങ്ങിയപ്പോള്‍ ക്യാമറ കയ്യിലെടുത്തത് നന്നായി.

ഉപാസന || Upasana said...

ബോറ് ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ചേച്ചി
;)
എന്നും സ്നേഹത്തോടെ
ഉപാസന

സു | Su said...

സപ്ന :) നല്ല ചിത്രങ്ങള്‍.

Anonymous said...

ജിനദേവന്‍ ധര്‍മ്മരശ്മി........ചൊരിയും നാളില്‍...
ശശി.ഏസ്.കുളമട.

ദിലീപ് വിശ്വനാഥ് said...

ചിത്രം നന്നായിട്ടുണ്ട്. പക്ഷേ സൂര്യകാന്തി എന്നു പാടിയത് എന്തിനാണെന്ന് മനസ്സിലായില്ല.

Sapna Anu B.George said...

നന്ദി ചന്ദ്രേട്ടാ....ശരിയാ വനജേ സൂര്യനും ഭൂമിക്കും ഒന്നു പതുക്കെ കറങ്ങിയാല്‍ എന്താ????എന്തായാലും കറങ്ങാനല്ലെ പറ്റൂ????മുരളി നടക്കനിറങ്ങിയതല്ല.... ദുബായില്‍ നിന്നുള്ള റോഡില്‍ വെച്ചെടുത്തതാ...ഉപാസനെ മോനെ... ഈപ്രായത്തില്‍ നിനക്കിതൊക്കെ ബോറായിത്തോന്നും!!!സൂ വളരെ നന്ദി,ശശി അഭിപ്രായത്തിനു നന്ദി,വാല്‍മീകി, സൂര്യകാന്തിക്ക് വിരിയാന്‍ എന്നും ഒരു സൂര്യോദയം വേണം, അല്ലെ?

ഏ.ആര്‍. നജീം said...

ആഹഹാ....
ഈ ഗള്‍ഫില്‍ വന്നിട്ട് സൂര്യോദയം കണ്ട കാലം മറന്നു... ഉണര്‍ന്ന് കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് പുറത്ത് വരുമ്പോഴേക്കും മണി എട്ടര..! അപ്പോഴേക്കും പുള്ളി തലക്കു മുകളില്‍ എത്തിയിട്ടുണ്ടാകും. പിന്നെ വെള്ളിയാഴ്ച മറ്റവധി ദിവസങ്ങള്‍ ഒക്കെ ഈ സൂര്യന്‍ തന്നെ വന്ന് വിളിച്ചുണര്‍ത്താതെ ങൂം..ഹൂം... :)

നല്ല ചിത്രങ്ങള്‍..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗള്‍ഫില്‍ വന്നിട്ട് സൂര്യോദയം കണ്ട കാലം മറന്നൂ..
മരുഭൂവിലെ സൂര്യോദയം അസ്സലായിട്ടുണ്ട്.

സാക്ഷരന്‍ said...

എന്താ ഭംഗീ …

Sapna Anu B.George said...

നജീം,മിന്നാമിനുങ്ങേ, സാക്ഷരന്‍ വളരെ നന്ദി, ഈ സൂര്യോദയം ഒരു വെറും സൂര്യോദയം അല്ലാത്തതുകൊണ്ട് എനിക്കിതിന്റെ പ്രത്യേകത വളരെ ഏറെയാണ്. നന്ദി അഭിപ്രായങ്ങള്‍ക്ക്!

asdfasdf asfdasdf said...

ഇതിലെ കുന്നുകള്‍ ഏതാണ് ?

Kalesh Kumar said...

നല്ല പടങ്ങള്‍...
ഇതുപോലത്തെ കാഴ്ച്ചകള്‍ യു.ഏ.ഈയിലും ഉണ്ട് - ഒമാന്‍ അതിര്‍ത്തിയില്‍..

Rasheed Chalil said...

നല്ല ചിത്രങ്ങള്‍...

Sapna Anu B.George said...

കുട്ടുമേനോനെ കലേഷേ, ഇത്, ഒമാനിന്റെയും യു,എ.ഇ അതിര്‍ത്തിയിലുള്ള കുന്നുകളാണ്.നന്ദി ഇത്തിരിവെട്ടമെ