ഈ മലനിരകള്‍, എന്റെ കണ്ണിലൂടെ,പക്വത കുറഞ്ഞ എന്റെ ക്യാമറ കണ്ണിലുടെ.. നോക്കിക്കാണൂ.... മലയിടിക്കുകള്‍ക്കിടയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴികളും വീടുകളും,....... എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തു വരെ പരന്നു കിടക്കുന്ന മലനിരകള്‍.സസ്യലതാദികള്‍ ഇടതൂര്‍ന്നു വളരുന്ന ഈ മലയിടുക്കുകളില്‍ പൂന്തോട്ടങ്ങള്‍ ധാരാളം. വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍ പോലും മുറിച്ചു മാറ്റാതെയുള്ള വഴികളില്‍, നിരന്നൊഴുകുന്ന വാഹങ്ങള്‍. ആര്‍ക്കും പരാതിയില്ല! ചോദ്യോത്തരങ്ങളോ, ധൃതിയോ ഇല്ല. മറ്റുള്ളവര്‍ക്കു മാതൃകയായി, പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചു കൊണ്ടുള്ള ഒരു നവീകരണ പ്രസ്ഥാനം ആണ് ഇതിനാധാരം എന്ന് മനസ്സിലാക്കാം.
13 comments:
ദൃശ്യകൌതുകമുണര്‍ത്തുന്ന ഈ മലനിരകള്‍ കാണുന്നില്ലെ???
ഈ മലനിരകള്‍, എന്റെ കണ്ണിലൂടെ,പക്വത കുറഞ്ഞ എന്റെ ക്യാമറ കണ്ണിലുടെ.. നോക്കിക്കാണൂ.... മലയിടിക്കുകള്‍ക്കിടയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴികളും വീടുകളും,....... എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തു വരെ പരന്നു കിടക്കുന്ന മലനിരകള്‍.സസ്യലതാദികള്‍ ഇടതൂര്‍ന്നു വളരുന്ന ഈ മലയിടുക്കുകളില്‍ പൂന്തോട്ടങ്ങള്‍ ധാരാളം. വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍ പോലും മുറിച്ചു മാറ്റാതെയുള്ള വഴികളില്‍, നിരന്നൊഴുകുന്ന വാഹങ്ങള്‍. ആര്‍ക്കും പരാതിയില്ല! ചോദ്യോത്തരങ്ങളോ, ധൃതിയോ ഇല്ല. മറ്റുള്ളവര്‍ക്കു മാതൃകയായി, പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചു കൊണ്ടുള്ള ഒരു നവീകരണ പ്രസ്ഥാനം ആണ് ഇതിനാധാരം എന്ന് മനസ്സിലാക്കാം.
മലനിരകള്‍ എന്ന തലക്കെട്ട് കണ്ടിട്ട് വന്നതായിരുന്നു. ഇതിപ്പൊ മലനിരകള്‍ കാണണമെങ്കില്‍ കെട്ടിടങ്ങളുടേയും ലൈന്‍കമ്പികളുടേയും വോളീബോള്‍ നെറ്റിണ്ടെയും ഇടയിലൂടെ നോക്കണമല്ലോ. :)
ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മലനിരകള്‍ കണ്ടു, എന്തായാലും നമ്മുടെ നാട്ടിലെ പോലെ മൊത്തം ജെ.സി.ബി വച്ചു തകര്‍ത്തില്ലല്ലൊ.. സമാധാനം.
മരുഭൂമിയില്‍ എവിടേയ മലനിരകള്‍ എന്ന് ആദ്യം ഒന്ന് അന്തിച്ചു... പിന്നെ ചിത്രങ്ങളുടേ ഒരു ഒഴുക്ക് കണ്ടപ്പോള്‍ ഫോട്ടോയിലെ ആ കാഴ്ചയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
കൂടുതല്‍ നല്ല കൌതുക മുണര്‍ത്തുന്നതും ആശയ പ്രദാനമായതുമായ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
അഭിപ്രായങ്ങള്‍ക്കു നന്ദി.... അതുകൊണ്ടാണ് ഒരു മുന്‍കൂര്‍ ജാമ്യം എടുത്തത്... എന്റെ പക്വതയില്ല്ലാത്ത ക്യമറയും ഞാനും എന്നു. ക്ലാരിറ്റിയുടെ അഭാവം സാദരം ക്ഷമിക്കുമല്ലോ!!!
എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തു വരെ പരന്നു കിടക്കുന്ന മലനിരകള്‍.സസ്യലതാദികള്‍ ഇടതൂര്‍ന്നു വളരുന്ന ഈ മലയിടുക്കുകളില്‍ പൂന്തോട്ടങ്ങള്‍ ധാരാളം. വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍ പോലും മുറിച്ചു മാറ്റാതെയുള്ള വഴികളില്‍,...
എവിടെ സസ്യലതാദികള്‍?
എവിടെ പൂന്തോട്ടങ്ങള്‍
എവിടെ വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍?
അതിന്റെ കൂടി ഫോട്ടോ പ്രതീക്ഷിച്ചൂ സപ്നേച്ചീ..
ഫോട്ടോകള്‍ കണ്ടു. ഇഷ്ടായി. അപ്പോള്‍ ഇനി കുറേശ്ശെ കുറേശ്ശെയായി ഒമാന്‍ കാണാം അല്ലേ!
അഭിനന്ദനങ്ങള്‍!!
നല്ല ചിത്രങ്ങള്‍...
ഒമാനെപ്പറ്റി ചില കാര്യങ്ങള്‍ അറിയാന്‍ പറ്റി. എന്റെ ബ്രദര്‍-ഇന്‍-ലോ കുടുംബമായി അവിടെയാണ് താമസിക്കുന്നത്. അവിടത്തെ ഭൂപ്രകൃതി ഇപ്പോള്‍ എത്തരം ഫോട്ടോകളിലൂടെ കാണിച്ചുതന്ന സപ്നക്ക് നന്ദി.
ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
-സുല്‍
കാണാനായി ആഗ്രഹിക്കുന്ന കാണാത്ത കാഴ്ചകളെക്കുറിച്ച്.......നന്നായി
| നവീ said...
എവിടെ സസ്യലതാദികള്‍?
എവിടെ പൂന്തോട്ടങ്ങള്‍
എവിടെ വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍?
Navi........എവിടെ വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍ എന്ന ചോദ്യത്തിനു ഉത്തരം!!!!!!!!! താമസിച്ചതില്‍ ക്ഷമിക്കുന്നു.....
Post a Comment