Thursday, March 22, 2007

ഒരു മഴകൂടി കടന്നുപോയ്










ഈ ഒരു മഴയില്‍ ഇല്ലാതായിത്തിരുന്നു
പ്രതീക്ഷകള്‍,പലതും,കണ്ണുനീര്‍ത്തുള്ളിയായ്.
നാളത്തെകൊടുംചൂടില്‍ കരിഞ്ഞു,നിന്‍
സ്വപ്നങ്ങളേറെയും,ആരാരുമറിയാതെ.
ഇനി എന്നുവരും നനുത്ത മഴയുമായ് നീ,
എന്‍ കാര്‍മേഘശകലങ്ങളേ,എന്നുവരും??

Saturday, March 17, 2007

പൈനാപ്പിളും, ഏത്തക്കയും,കോഴിയും


നിങ്ങള്‍ ഒരു പൈനാപ്പിള്‍ ഈറ്റര്‍ ആണോ...?
പൈനാപ്പിളും ഏത്തക്കയും കോഴിയും ഹോര്‍മോണ്‍ നല്‍കിയാണിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്‌.



രോഗം വരാതിരിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവ മൂന്നും ഉപേക്ഷിക്ക‍ണം.പൈനാപ്പിള്‍ ഒന്നിച്ച്‌ വിളയിച്ചെടുക്കുന്നതു ഹോര്‍മോണ്‍ ട്രീറ്റ്‌ ചെയ്തിട്ടാണ്. അതു പോലെ ഒന്നരക്കൊല്ലം കൊണ്ട്‌ വളരേണ്ട കോഴിയെ 28 ദിവസം കൊണ്ട്‌ വളര്‍ത്തി തിന്നാറാക്കുന്നതു. ഏത്തവാഴ ഒന്നിച്ചു കുലപ്പിക്കുന്നതും ഹോര്‍മോണ്‍ കൊടുത്തിട്ടാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ‘അശോക് കര്‍ത്ത’ യുടെ ബ്ലോഗ് വായിക്കുക http://ashokkartha.blogspot.com/

Friday, March 02, 2007

വേനല്‍ച്ചൂടിന്റെ ചിന്നം വിളി




ഈ ഷമാല്‍കാറ്റും പൊടിപടലങ്ങളും വേനല്‍ച്ചൂടിന്റെ കടന്നാക്രമണത്തെ‍ ചിന്നം വിളിച്ചറിയിക്കുന്നു.പാവം നമ്മുടെ പുറംജോലിക്കും മറ്റും പോകുന്നവര്‍!! ‍

Thursday, March 01, 2007

സിന്ധൂര സന്ധ്യ


സന്ധ്യക്കു സിന്ധൂരത്തിന്റെ നിറമോ!
അതോ, നൊമ്പരങ്ങളുടെ നിരാളിപ്പടര്‍പ്പോ?
ദീപസ്ഥനായി പൊലിയുന്ന സൂര്യന്റെ മഞ്ഞളിപ്പ്,
നിസ്സഹായതയോ, അതോ,എരിഞ്ഞാമര്‍ന്നു,
രക്ഷപ്പെടാനുള്ള നെട്ടോട്ടമോ?