സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
Tuesday, October 30, 2007
ഖന്താബ് സമുദ്രതീരം
പ്രശാന്തസുന്ദരമായ ഒരു സമുദ്രതീരം,അതും മലയിടുക്കുകള്‍ക്കിടയില്‍ ഒതുങ്ങിക്കിടക്കുന്നു,മനോഹരം. അവിടെയെത്തിച്ചേരാനുള്ള വഴി അതിലേറെ സുന്ദരമാണ്.മലയിടുക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി.സമുദ്രതീരത്താകട്ടെ മണല്‍ത്തരിപോലെ തന്നെ നിറഞ്ഞു കിടക്കുന്ന ശംഖുകള്‍, ഏതെടുത്താലും, ഒന്നൊന്നിനു മെച്ചം. ഏതെടുക്കും എന്നുള്ള വെമ്പല്‍?? ആഴം കുറഞ്ഞ്, നടന്നു നടന്നു നടന്നു ചെല്ലാവുന്ന കൊച്ചു കുന്നുകള്‍ നിറഞ്ഞ സമുദ്രതീരം. തിരയടിച്ചു മറിയുമ്പോള്‍ കുന്നുകളുടെ ഇടുക്കില് നിന്നും ഓടിയിറങ്ങി വരുന്ന ചെറിയ ഞണ്ടുകള്‍, വെള്ളയും കറുപ്പും നിറഞ്ഞ,ഇവറ്റകള് ഒരോ തിരക്കും ഓടി ഒളിക്കുന്നു.തിരകള്‍ എന്നു പറയാന്‍ പറ്റില്ല, ശക്തികുറഞ്ഞ കുഞ്ഞലകള്‍ പോലെ കാലില്‍ തട്ടി തട്ടി പോകുന്നവ.അവക്കിടയിലൂടെ തെന്നി നീങ്ങുന്ന കൊച്ചു പരല്‍ മീനുകള്‍ പോലെയുള്ള വെളുത്ത കുഞ്ഞു മീനുകളുടെ കൂട്ടം.എത്ര നടന്നാലൂം തീരാത്ത സമുദ്രതീരങ്ങള്‍......... ഇനി നിങ്ങള്‍ പറയൂ, എന്റെ സ്വപ്നതീരം എങ്ങിനെയുണ്ടെന്ന്?
Subscribe to:
Post Comments (Atom)
19 comments:
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി,
എനിക്കിനിയൊരു ജന്മം കൂടി?
കൊള്ളാം, മനോഹരമായ തീരം തന്നെ...നന്നായിരിക്കുന്നു.
മനോഹരതീരം...
ഫോട്ടോസ് മനോഹരമായിട്ടുണ്ട്.
ഈ തീരം തേടും തിരയുടെ പാട്ടില്‍
രാഗലയത്തിലുണര്ന്ന് മദാലസയായി...
കൊള്ളാം നല്ല തീരം. നല്ല ചിത്രങ്ങള്‍ :)
ശരിക്കും മനോഹര തീരം തന്നെ...
നല്ല ഫോട്ടോസ്...അവിടം ഇഷ്ട്ടപെട്ട് തുടങ്ങി അല്ലേ..???
അഭിനന്ദനങ്ങള്‍ ...
Saheer Doha
ചിത്രങ്ങള്‍ മനോഹരം തന്നെ.
:)
ചാത്തനേറ്: അവസാനത്തെ രണ്ട് ചിത്രങ്ങളും മനോഹരം.
swapna, aatheeram kaanaan kothiyaayi, ennum nanmakal nerunnu.
ഖ-ന്തബ് ബീച്ചിന്റെ മുഴുവന്‍ മനൊഹാരിതയും ഒപ്പിയെടുക്കാന്‍ ഈ ഫോട്ടോകല്ക്കായിട്ടില്ല... പകല്‍ സമയം അവിടെ വെള്ളത്തിനു മനൊഹരമായ പച്ച കലര്‍ന്ന നീല നിറം കാണാം.. അതാണു അതിന്റെ മനൊഹാരിത.
c this fellow's snaps to c the Quantab....
http://www.flickr.com/photos/ampin/page4/
മനോഹരതീരവും, ആ മനോഹാരിതയെ ഒപ്പിയെടുത്ത ചിത്രങ്ങളും .!!
നന്നായിരിക്കുന്നു.
വശ്യസുന്ദരമായ ആ വരികളെഴുതാന്‍ വയലാറിനേ പറ്റൂ
ദൃശ്യസുന്ദരമായ അത്തരം ഫോട്ടോകളെടുക്കാന്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്ക്കേ പറ്റൂ
വാച്യസുന്ദരമായ അത്തരം വിവരണങ്ങളെഴുതാന്‍ താങ്കള്‍ക്കേ പറ്റൂ
(തുഷാരത്തിനും)
അഭിനന്ദനങ്ങള്‍ !
മരങ്ങളും ചെടികളും ഇല്ലെന്നൊരു കുഴപ്പമേയുള്ളൂ. ബാക്കിയെല്ലാം ഓക്കേ.. :)
അതിമഹത്തരം എന്നൊന്നും വിശേഷിപ്പിക്കുവാന്‍ വയ്യ.
എങ്കിലും ചേച്ചീ തീരത്തിന് പ്രാധാന്യം കുറഞ്ഞു പോയോന്നൊരു സംശയം...
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി,
എനിക്കിനിയൊരു ജന്മം കൂടി?
തരാലോ! ഒന്നല്ല, ഒരായിരം ജന്മം.... :-)
കുറുമാന്, ഇത്തിരിവെട്ടം,കുട്ടുമേനോന്, മഴത്തുള്ളി,ശ്രീ,ഷാജിസ്,കുട്ടിച്ചാത്തന്,വാല്മീകി,കല,കാല്പക്,എന്റെ കിറുക്കുകള്‍, കുട്ടന്..വശ്യസുന്ദരം അല്ലെങ്കിലും സുന്ദരം തന്നെ,ഏവൂരാന്...സമുദ്രനീരത്ത് ആരും മരങ്ങളും,ചെടിയും അന്വേഷിക്കാറില്ല.. തീരം എന്നും ഒരു തീരം തന്നെ....,വര്‍ത്തമാനം... എനിക്ക് ഈ തീരങ്ങള്‍ അതിമനോഹരമാണ്. അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...ഒരോ മാനസികാവസ്ഥകളാണ് നമ്മള് കാണുന്ന കാഴ്ചകളെ മനോഹരമാക്കുന്നത് ......അതിനെ മറക്കാനാവാത്ത ഓര്‍മ്മകളാക്കി മാറ്റുന്നത്.വീണ്ടും അഭിപ്രായങ്ങള്‍ക്ക് നന്ദി.
omanil kure kaalam undaayirunnu
(20001-2006).
photo kantappol ormakal minni marayunnu.omanilevide?
njan orikkalum kandittillatha idangalude ee photokal manoharamanu..
blog sradhikkam...
ENIK KUSUMP THONNUNNU...NJAN EDUKANAM ENNU VICHARICHA KURE FRAMES EE COLLECTIONIL KANUMPOL...
U HAVE A GOOD ARTISTIC MIND AND A SENSE OF BEAUTY..THATS Y THESE PICS ARE BEAUTIFUL..
GOOD...
PRASAD G
Post a Comment