Friday, July 06, 2007

ഒരു ചംമ്പനീര്‍ പൂവിറുത്തു ഞാനോമലേ.....ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല

നനഞ്ഞു വിരിഞ്ഞ ഈ പൂക്കളില്‍‍

ഇത്ര തീഷ്ണ നിറങ്ങള്‍ ഉണ്ടോ?

തൂലികയില്‍ ചാലിച്ചലിയിക്കുന്ന നിറങ്ങളില്‍

ഇത്ര ചാരുത,ഊഷ്മളത വരുമോ?



9 comments:

Sapna Anu B.George said...

ഈ മഴയില്‍ തളിര്‍ത്തു എന്റെ വീട്ടു മുറ്റത്തു നില്‍ക്കുന്ന പൂക്കള്‍, അതിന്റെ നിറങ്ങള്‍ എന്നില്‍ ഒരു നനുത്ത നിറവ് ഉണര്‍ത്തി.

ഉറുമ്പ്‌ /ANT said...

നല്ല പൂക്കള്‍, ചിത്രങള്‍.....................
പക്ഷേ ഇതിലെവിടാ.........ചെമ്പനീര്‍ പൂവ്.?

Anonymous said...

നനഞ്ഞു വിരിയുന്ന പൂക്കള്‍ പെണ്ണിന്റെ മനസ്സുപോലെയാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. തികച്ചും ആര്‍ദ്രം, ഒരു വെയില്‍ മാത്രം താങ്ങാനുള്ള യൌവ്വനം, പിന്നെ എന്നും ഓര്‍മകളില്‍ തേന്‍ നിറയ്ക്കുന്ന സുഗന്ധം !

ഞാന്‍ ഇരിങ്ങല്‍ said...

പഴുത്തുനില്‍ക്കുന്ന കുരുമുളകും അതു പോലെ പൂത്തു വിടരാന്‍ വെമ്പിനില്‍ക്കുന്ന പപ്പായ മരവും ഒക്കെയും നാട്ടിലെ മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന സൌന്ദര്യങ്ങള്‍ തന്നെ.
എന്തായാലും ഇതൊക്കെ ഇപ്പോഴും കാണുവാന്‍ സാധിക്കുന്നുവെന്നത് സന്തോഷപ്രദം.
സ്നേഹത്തോടെ
ഇരിങ്ങല്‍

ശാലിനി said...

ഈ പൂവിനും കായ്ക്കുമൊക്കെ ദൈവം കൊടുത്തിരിക്കുന്ന നിറങ്ങള്‍ എത്ര ഭംഗിയാണല്ലേ.

asdfasdf asfdasdf said...

നല്ല..പടങ്ങള്‍ .. ചംബനീര്‍ എന്താണ് ?

Kiranz..!! said...

ഉണ്ണീമേനോന്റെ പാട്ടാണെന്നു കരുതിയോടി വന്നതാ..പണ്ട് വീട്ടില്‍ നിന്ന വാഴച്ചെടി,കൊള്ളാം..!

മേനന്‍ ചോദിച്ചതു വീണ്ടും ,എന്താ ഈ ചംബ ?

Sapna Anu B.George said...

ഒരു ന്വെളുത്ത പൂവിനെ ഒരു പാട്ടിന്റെ വരികളിലെ ചെമ്പനീര്‍പ്പൂവാക്കി...
“ ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍നേര്‍ക്കു നീട്ടിയില്ല”‍
എന്റെ മന‍സ്സില്‍ ഉദിച്ച ആദ്യത്തെ പാട്ട് ഇതായിരുന്നു, എന്റെ വീറ്റൂ മുറ്റത്തു നില്‍ക്കുന്ന ഈ പൂക്കള്‍ എല്ലാം,എത്ര കോരിനിറച്ചാലും മതിവരാത്ത നിറങ്ങളുടെ ഒരു ഘോഷയാത്ര പോലെ തോന്നി.ഏതോ ഒരു പണക്കാരന്‍ അറബിയുടെ ഉയര്‍ന്ന മതിലുകളിലൂടെ എത്തിനോക്കുന്ന‍ പച്ചമരങ്ങളുടെ തുഞ്ചവും, സൂപ്പര്‍‍മാര്‍ക്കറ്റുകളില്‍ അടുക്കിവെച്ചിരിക്കുന്ന പച്ചക്കറികളില്‍ മാത്രം നിറങ്ങളുടെ മിന്നാലാട്ടം കണ്ടു ജീവിച്ച എന്നെപ്പോലെ ഒരു പ്രവാസി. ഇന്നാട്ടിലെ ഓമപ്പുക്കളുടെ നിറങ്ങള്‍ പോലും, മയിലിനു കാര്‍ മേഘം പോലെ ,മനസ്സു കുളിര്‍പ്പിക്കുന്നു .ഇതിനിടെ ഒരു വേള ചെമ്പനീര്‍പ്പൂവിന്റെ ഓര്‍മ്മ ഓടിയെത്തി. എന്തായാലും അഭിപ്രായത്താല്‍ എന്റെ വീട്ടിലെ പൂക്കളെ ഇഷ്ടപ്പെട്ട ,ഉറുമ്പിനും,ബെളി തോമസിനും,‍ ഇരിങ്ങലിനും,ശാലിനിക്കും, കിരണ്‍സിനും കുട്ടിമേനോനും നന്ദി.

Kuzhur Wilson said...

കപ്പങ്ങത്തണ്ടും ചെമ്പരത്തിയും കൂടുതല്‍ ഇഷ്ടമായി