Wednesday, July 25, 2007

പഴങ്ങളുടെ പെരുമഴ

നമ്മുടെ നാട്ടില്‍ ഇന്നും സുലഭമായ,നമ്മള്‍ എന്നോ മറന്ന ചില ഗുണവും മണവും അതിലേറെ ഭംഗിയും വഴിഞ്ഞൊഴുകുന്ന ചില പഴങ്ങളുടെ ചിത്രങ്ങള്‍ . ഇവയെല്ലാം തന്നെ എന്റെ വീട്ടില്‍, ഈ അനന്തപുരിയില്‍ ഞാന്‍ ‍ കണ്ടു.22 comments:

സപ്ന അനു ബി. ജോര്‍ജ്ജ് said...

ചിരപരിചിതമായ ചില പഴങ്ങളുടെ ചിത്രങ്ങള്‍

ഉറുമ്പ്‌ /ANT said...

:)

ഏ.ആര്‍. നജീം said...

ശരിക്കും കൊതിവരുന്നു ..ആ പുളി ഉപ്പും കൂട്ടി ഇങ്ങനെ തിന്നുന്ന ഓര്‍മ്മ...
പക്ഷേ, ഒരു സംശയം..
ആദ്യത്തേത് കുരുമുളക് അല്ലെ...
കുരുമുളകും പുളിയും ഒക്കെ എങ്ങിനാ പഴങ്ങളുടെ കൂട്ടത്തില്‍ പെടുക...?

സാരംഗി said...

നല്ല ചിത്രങ്ങള്‍...

SAJAN | സാജന്‍ said...

നല്ല സബ്ജക്റ്റ്, മനോഹരമായ ചിത്രങ്ങള്‍:)

കിച്ചന്‍സ്‌ said...

പഴങ്ങളുടെ അരാധകനല്ലെങ്കിലും പോസ്റ്റ് എനിക്കിഷ്ട്ടപ്പെട്ടു.

ഇത്തിരിവെട്ടം said...

നല്ല ചിത്രങ്ങള്‍... പക്ഷേ എല്ലാവരേയും പഴങ്ങള്‍ എന്ന് വിളിച്ചാല്‍ ഇഷ്ടപെടുമോ ആവോ ?

സു | Su said...

പഴച്ചിത്രങ്ങളൊക്കെ ഇഷ്ടമായി. :)

മഴത്തുള്ളി said...

സപ്ന, പഴച്ചിത്രങ്ങള്‍ നല്ല ഭംഗിയുണ്ട്. ചാമ്പക്കയും പുളിയും സപ്പോട്ടയുമെല്ലാം ഓര്‍മ്മയില്‍ വന്നു.

ഉപ്പും പുളിയും നല്ല കോമ്പിനേഷന്‍ ആണല്ലോ :)

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഊഷര്‍ഭൂമിയില്‍ കഴിയേണ്ടിവരുന്ന മലയാളിയുടെ മനസില്‍ കേരളത്തിന്റെ പച്ചപ്പ് സമ്മാനിക്കുന്നത് നാട്ടിനെക്കുറീച്ചും വീട്ടിനക്കുറിച്ചുമൊക്കെയുള്ള ഓര്‍മകളാണ്.അത്തരമൊരു മനസില്‍ കായ്ചു നില്‍ക്കുന്ന പഴവര്‍ഗങ്ങളുടെ കാഴ്ച സമ്മാനിക്കുന്ന അനുഭൂതി വിവര്‍ണനാതീതമായിരിക്കും,അതു ക്യാമറക്കണ്ണ്‌ കൊണ്ട് ഒപ്പിയെടുക്കുകയും അതു മലയാലികളുടെ കാഴ്ചക്കായി സമ്മാനിക്കുകയും ചെയ്യുക എന്നത് ഓര്‍മപ്പുസ്തകതിനകത്ത് ഒളിച്ചുവെക്കാനുള്ള ഒരു തുണ്ട് മയില്‍പ്പീലി ലഭ്യമാക്കുന്നതിനു തുല്യമെന്ന് വിശേഷിപ്പിക്കാം.മലയാളമണ്ണില്‍ പച്ചപ്പ് സമ്മാനിക്കുന്ന വള്ളീകളിലും മരങ്ങളിലും കായ്ചുനില്‍ക്കുന്ന ഒത്തിരി പഴങ്ങള്‍. ഗൃഹാതുരത്വത്തിനൊപ്പംമനസ്സില്‍ മിന്നിമറയുന്നത് പലവിധ പഴങ്ങളുടേയും രുചിഭേദങ്ങ‍ളും, അഭിനന്ദനങ്ങള്‍.............
A.M Hassan(Reportar-മലയാള മനോരമ- കുവൈറ്റ്)

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഇത്ര വേഗം അഭിപ്രായങ്ങള്‍ എഴുതിയ ഉറുമ്പിനും,നജീം,സാരംഗി,സാജന്‍,കിച്ചണ്‍സ്,ഇത്തിരിവെട്ടം,സു, മഴത്തുള്ളി , ഹസ്സന്‍ എന്നിവര്‍ക്ക് നന്ദി. ഗൃഹാതുരത്തെ എന്നെന്നും ആദരിക്കുന്ന മലയാളിയുടെ മനസ്സ് ഇവിടെ ഓരോരുത്തരുടെയും വക്കുകളില്‍ വ്യക്തമാണ്, നന്ദി സുഹൃത്തുക്കളേ...........‍

അപ്പു said...

സപ്ന, വീണ്ടു നാട്ടും‌പുറത്തെത്തിച്ചതിന് നന്ദി.

വേണു venu said...

ചിത്രങ്ങള്‍‍ക്കും ഗ്രാമീണത, അതെ ചിര പരിചിതമായതിനാലാകാം. നല്ല ചിത്രങ്ങള്‍.:)

ഇക്കു said...

ടിക്കറ്റില്ലാതെ, അവധി എടുക്കാതെ നാട്ടില്‍ പൊയി വന്നു...നന്ദി, നന്നായിട്ടുണ്ട് ചിത്രങള്‍

Sahijas said...

നല്ല ഫോട്ടോസ് സപ്നേച്ചി...

നാട്ടില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അടിപൊളി സമ്മാനം.
ഇതൊക്കെ തിന്നും കണ്ടും അവിടെ കൂടിയാല്‍ മതിയോ...എപ്പോഴാ തിരിക്കുന്നേ..?

പിന്നെ അവസാനത്തെ ഇടത്തെ വശത്തെ പഴത്തിന്റെ പേരെന്താ..? (ഞങ്ങളുടെ നാട്ടില്‍ "ബില്‍മ്പി" എന്നു പറയും)പണ്ട് അത് ഉപ്പും മുളകും കൂട്ടിത്തിന്ന് വയറിളക്കം പിടിച്ച് കിടന്നതോര്‍ത്ത് പോയി...

അഭിനന്ദനങ്ങള്‍..

KuttanMenon said...

ഹായ് ചാമ്പക്ക.. ഇങ്ങനെ വെറുതെ കൊതിപ്പിക്കല്ലേ സ്വപ്നേച്ചി.

സപ്ന അനു ബി. ജോര്‍ജ്ജ് said...

അഭിപ്രായങ്ങള്‍ക്ക് നന്ദി,അപ്പു വേണു,ഇക്കു, സഹിജസ്,കുട്ടുമേനോന്‍

ജിം said...

എന്തിനാ വെറുതെ ഇങ്ങനെ കൊതിപ്പിക്കുന്നേ?
ശരിക്കും നൊസ്ടാള്‍ജിക്..
നാട്ടില്‍ പോകാന്‍ തോന്നുന്നു!!

SHAN ALPY said...

നന്നേ ഇഷ്ടായി
സത്യായിട്ടും

Sumesh Chandran said...

ഹൊ! ആ ഇരുമ്പന്‍പുളി (തൃശൂരിലങനെയാ അതിന്റെ പേര്)..
വെറുതെ മനുഷ്യനെ ഓരോന്നുകാട്ടി കൊതിപ്പിയ്ക്കല്ലെ!

നന്നായിട്ടുണ്ട് ട്ടോ..:)

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

അവിടെ ഇങ്ങനെയോ!പഴം ഛിത്രങ്ങള്‍ ആസ്വാദ്യകരം

ശ്രീ said...

ഗൃഹാതുരമായ ഓര്‍‌മ്മകളുണര്‍‌ത്തുന്ന ചിത്രങ്ങള്‍‌... നന്നായിരിയ്ക്കുന്നു.

[നജീമിക്ക ചോദിച്ചതു പോലെ കുരുമുളകും പുളിയുമെല്ലാം പഴവര്‍‌ഗ്ഗങ്ങളെന്നു പറയാമോ?]