Wednesday, April 18, 2007

സ്വപ്നങ്ങള്‍ മെനയുന്ന ചിത്രകാരി

രശ്മിയുടേ ചിത്രങ്ങള്‍ എന്റെ കണ്ണിലൂടേ................
ചിത്രങ്ങളിലെ നിറങ്ങള്‍ ഭാവങ്ങളായി
തൂലിക രസങ്ങള്‍ നിറച്ച‍ സ്വപ്നങ്ങളായി
ഓരോ ചിത്രങ്ങളും കവിതകള്‍ രചിച്ചു
ഭാവങ്ങള്‍ കൈകോര്‍ത്തു നൃത്തം വെച്ചു
ഓരോ നിറങ്ങളും കഥകള്‍ മെനെഞ്ഞെടുത്തു
വിഷാദ ഗാനത്തിലെ വരികളെന്നോ‍ നീട്ടി പാടി
എരിഞ്ഞമര്‍ന്ന ഒരു ദീര്‍ഘനിശ്വാസം പോലെ.
കാറ്റിന്റെ‍ തലോടലേറ്റ ശിഖരങ്ങള്‍ എന്നപോല്‍,
എന്നെന്നും നിന്റെ നിറങ്ങളിള്‍ സ്നേഹത്തിന്റെ
കുളിരുമായി എന്നെന്നു പറന്നെത്തുന്ന നിന്‍
സ്നേഹവിരുന്നില്‍ എന്നെയും ചാലിക്കുമോ?
========================================================
ഒരു അടിക്കുറിപ്പ്: എന്റെ അനന്തിരവള്‍ രശ്മി.നിറങ്ങളുടെ കൂട്ടുകാരി.ചിത്രങ്ങളിലൂടെ അവള്‍ കഥകള്‍ മെനെഞ്ഞു ,സ്വപ്നങ്ങള്‍ നെയ്തു . ഫൈന്‍ ആര്‍സ് കോളജ് ബിരുതത്തിനപ്പുറം,സ്വന്തമായ ഒ‍രു ശൈലി മെനഞ്ഞുണ്ടാക്കി. രശ്മി ഈ വര്‍ഷം അവളുടെ ആദ്യത്തെ പ്രാദേശിക പ്രദര്‍ശനം, ബാഗ്ലൂരില്‍ നടത്തി.‍അതിന്റെ വിവരണം ഹിന്ദു പത്രത്തില്‍ വന്നത് ,ഇവിടെ വായിക്കുക http://www.hindu.com/2007/07/27/stories/2007072756670200.htm
ദുബായില്‍ 2002ല്‍ നടത്തിയ, ചിത്രപ്രദര്‍ശനത്തില്‍ ‍ രശ്മിയുടെ ചിത്രങ്ങള്‍ ഒട്ടേറെ പ്രസിദ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

13 comments:

Sapna Anu B.George said...

ഒരു ചിത്രകാരിയുടെ വിരുന്ന്, ഒരു തുടക്കം മാത്രമാണിത്.

Sanjeev said...

Very nice pictures, Sapna. The young lady indeed has talent. Why not ask her to organise exhibitions all over India. Convey my appreciation .

കുറുമാന്‍ said...

ചിത്രവും കവിതയും നന്നായിരിക്കുന്നു. ഒരു വഴിക്കു പോകുകയല്ലെ, ഞാനും കൂടാം :)

മഴത്തുള്ളി said...

ആരാണ് ഈ സ്വപ്നങ്ങള്‍ മെനയുന്ന ചിത്രകാരി. നന്നായിരിക്കുന്നു ചിത്രങ്ങള്‍.

Kaithamullu said...

നല്ല ചിത്രങ്ങള്‍....
-ഒരു ബ്ലോഗ് തുറക്കാന്‍ പറയൂ, സ്വപ്നേ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: നല്ലചിത്രങ്ങള്‍(ചിത്രകാരിയും)

ഓടോ:: സാന്‍ഡോസേ വാടാ.. ചിത്രകാരി. ചിത്രകാരി.. ചിത്രകാരന്റെ ആരായിട്ട് വരും?

RR said...

നല്ല ചിത്രങ്ങള്‍.

ഓടോ :

രഷ്മി എന്നാണോ ചിത്രകാരിയുടെ പേര്‌?

സു | Su said...

സപ്നാ :) കൂടുതല്‍ അറിയാനായി കാത്തിരിക്കുന്നു.

ഏറനാടന്‍ said...

സ്വപ്‌നാജി, അനന്തിരവള്‍ രശ്‌മി കലാരംഗത്തൊരു ജ്യോതിസ്സായി തേജസ്സോടെ വിരാജിക്കാന്‍ ഈശ്വരകടാക്ഷം ഉണ്ടാവും.

പ്രാര്‍ത്ഥിക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു.

കരീം മാഷ്‌ said...

സപ്നയുടെ അനിയത്തിക്കുട്ടി രശ്മിക്കു എല്ലാ ആശംസകളും. കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടാവട്ടെ!

Anonymous said...

അനിയത്തിക്കുട്ടിയ്ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു..

മഴവില്ലും മയില്‍‌പീലിയും said...

ചിത്രകാരിക്ക് എല്ലാ ആശംസകളും..ഇതിവിടെ പങ്കുവച്ചതിനു നന്ദിയുമ്..:)

nishad said...

ചിത്രങ്ങളില്‍ ചിത്രകാരിയുടെ ചിന്തകള്‍ കാണാം. തന്റെ ചിന്തകള്‍ മറ്റുള്ളവരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അവിടെ ചിത്രകാരന്‍ അധവാ ചിത്രകാരി വിജയിച്ചു