നാലുമക്കളുടെ അമ്മ, മിസ്സിസ്.ഗ്ലോറി ഫെര്‍നാഡസ്. മക്കളെല്ലാം ബിസിനെസ്സുകാരും,പണത്തിനു യാതൊരു പഞ്ഞവുമില്ലാത്തവരും,അമ്മയ്ക്ക് ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കുന്നു മക്കള്‍,പക്ഷെ “വയോജനാലയത്തില്‍” ആണെന്നു മാത്രം.ഇതവരുടെ കുടുംബഫോട്ടോ അല്ല, മറിച്ച്, വയോജനാലയത്തിലെ അന്തേവാസികളെല്ലാം കൂടി എടുത്തതാണ്.
മരിച്ചുപോയ എന്റെ അമ്മയെ,എന്തിനാഇത്ര വേഗം,എന്നില്‍ നിന്നകറ്റിയത്?,എന്ന ഉത്തരം കിട്ടാത്ത ചോദ്യം ‘ദൈവത്തോട്’ ചോദിച്ചു മടുത്തപ്പോള്‍ തോന്നി, ആര്‍ക്കും വേണ്ടാത്ത ഈ അഛനമ്മമാരില്‍ ഒരാളെ വീട്ടിലേക്ക്‍ കൊണ്ടു പൊയാലോ എന്ന്?
‘മദേര്‍സ് ഡെ’ ആശംസകള്‍ അയക്കുമ്പോള്‍ നാം മറന്നു പോകുന്ന ഒരു കാര്യം ആണ്, ഇത്ര വ്യക്തമായി നമുക്കു മുന്നില്‍ ഉള്ള സത്യങ്ങള്‍? കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. നമ്മുടെ നാട്ടില്‍ എത്രയോ വൃദ്ധസംരക്ഷണകേന്ദ്രങ്ങള്‍ ഉണ്ട്!!!!!!!! ഒരു നേരത്തെ ആഹാരം നമ്മള്‍ അവര്‍ക്കു കൊടുത്താല്‍, അല്ലെങ്കില്‍ കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ചാല്‍ അവര്‍ക്കു കിട്ടുന്ന സമാധാനം, സന്തോഷം, കൂട്ടുകാര്‍ക്കയക്കുന്ന ഒരു ‘ഗ്രീറ്റിങ് കാര്‍ഡിനെക്കാള്‍‘ മനോഹരമായിരിക്കില്ലെ, ആ മുഖങ്ങളില്‍ വിരിയുന്ന സന്തോഷത്തിന്റെ ചിരി?????
വഴിയില്‍ക്കുടി നടന്നു പോകുന്ന ഒരു പ്രായമായ് സ്ത്രീക്ക് ഒരു നേരത്തെ ആഹാരം, വാങ്ങിക്കോടുത്താല്‍ അതല്ലെ ‘Mothers Day’ . ഒരു നേരത്തെ ആഹാരം , മാസത്തിലൊരിക്കല്‍ ഒരു Oldage Home-ല്‍ കൊടുക്കാന്‍ തുഛമായ ഒരു തുകയേ ചിലവാകൂ? അതായിരിക്കണം നമ്മുടെ അമ്മക്ക് വേണ്ടിയുള്ള ആഘോഷം.
അമ്മ ഇല്ലാത്തവരോടു ചോദിക്കൂ ‘അമ്മ‘ എന്ന നാമത്തിന്റെ പ്രാധാന്യം!!ഇല്ലായ്മയുടെ നഷ്ടം.
15 comments:
അങ്ങനെ ഒരു അമ്മയുടെ ദിവസം കൂടി പൊലിഞ്ഞു.
ഇല്ലായ്മയുടെ നഷ്ടം അതു പറയാന്‍ പോലും ഞാനശക്തയാണ് ചേച്ചീ,നല്ല നിര്‍ദ്ദേശങ്ങള്‍ ആണ് ഐ പോസ്റ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.
അതെ സ്വപ്നാ അമ്മയും അച്ഛനും ഇല്ലാത്തായവരോടു ചോദിക്കു അതിന്റെ ദുഃഖം ..15 വര്‍ഷങ്ങളുക്കു ശേഷവും അതിനു മാത്രം പകരം ഒന്നും കണ്ടുപിടിക്കനായില്ല എനിക്കും!
നല്ല നിര്‍ദ്ദേശങ്ങള്‍
qw_er_ty
ചേച്ചിയുടെ ഈ-പോസ്റ്റ് വായിച്ചപ്പോള്‍ പെട്ടന്ന്, പന്ത്രണ്ട് വര്‍ഷം മുന്‍പ് ഞങ്ങളെ പിരിഞ്ഞു പോയ അമ്മച്ചി പറഞ്ഞ ഒരുകാര്യം ഓര്‍ത്തുപോയി."കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല." പിന്നീടാണ് എനിയ്ക് മനസ്സിലായത് അത് അമ്മച്ചിയെക്കുറിച്ചു തന്നെയാണ് പറഞ്ഞതെന്ന്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍, വീട്ടില്‍ അച്ചാച്ചനോടൊപ്പം താമസിക്കുന്ന ചേട്ടന്‍ ഒരു രസകരമായ commentപറഞ്ഞു. "പലവീടുകളിലും മക്കള്‍ നാലും അഞ്ചും ഒക്കെ (വിദേശത്ത്)ഉണ്ട്. പക്ഷെ റബ്ബര്‍വെട്ടുകാരും, തെങ്ങുകയറ്റകാരുമൊക്കെ യുള്ളതുകൊണ്ട്, അപ്പനുമമ്മയും പട്ടിണിയില്ലാതെ ജീവിച്ചിരിക്കുന്നു."
നല്ല നിര്‍ദ്ദേശങ്ങള്‍ ആണ് ചേച്ചീ, ഈ-പോസ്റ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.
സപ്ന, നല്ല നിര്‍ദ്ദേശങ്ങളാണ് പറഞ്ഞിരിക്കുന്നത്. നമുക്കു ചെയ്യാന്‍പറ്റുന്ന കൊച്ചുകാര്യങ്ങള്‍.
It is at this moment that I realize that humanity is still alive and kicking.
Thanks for making me remember my Mom
മദേര്‍ഴ്സ് ഡേ ചിന്തകള്‍ ആലോചനാമൃതം തന്നെ..
ഒരിയ്ക്കല്‍ വിദേശത്തുള്ള എന്റെ ഒരു സുഹൃത്ത് എന്നെ ഒരു ദൌത്യം ഏല്പിച്ചു..ഒരു നല്ല വൃദ്ധസദനം അന്വേഷിച്ചുകണ്ടുപിടിയ്ക്കണം..
അമ്മയെ താമസിപ്പിയ്ക്കാന്‍..
ഒരു കണ്ടീഷന്‍ മാത്രം...
‘നമ്മുടെ അന്തസ്സിനു ചേര്‍ന്നതായിരീയ്ക്കണം‘..
മുന്തിയ ഇടമാകുമ്പോള്‍ നാലു പേരോട് അന്തസ്സായി പറയാമല്ലോ..!
അമ്മയപ്പറ്റി ചിന്തയുള്ളവര്‍,എല്ലാ അമ്മമാരെയും ഒരുപോലെയെ കാണുകയുള്ളു. അമ്മയില്ലാത്തവര്‍ക്കെ അതിന്റെ വിഷമം അറിയൂ, 'old agehome' അന്വേഷിക്കുന്ന മക്കളുടെ കാലം ആണ്. മക്കക്ക് ഭാര്യയുടെ ഇഷ്ടം നോക്കണം, ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മതം വേണം അമ്മയെ കൂടെ താമസിപ്പിക്കാന്‍!
എന്നാല്‍ ഈ അപ്പനും അമ്മയും അവരുടെ എല്ലാ
ആവശ്യങ്ങളും നീക്കി വെച്ചു, ഇങ്ങേഅറ്റം ഒരു വിശ്രമം പോലും വേണ്ട എന്നു വെച്ച് ‘ഓവര്‍റ്റൈം
പോലും ചെയ്തു, മക്കളുടെ ഫീസ് അടക്കാന്‍, ഹോസ്റ്റല്‍ പണം കെട്ടാന്‍,പുതിയ ബൈക്ക് വാങ്ങാന്‍. മകന്‍ ജോലി കിട്ടി, നല്ല പെമ്പിള്ളാരെക്കണ്ടു കഴിഞ്ഞപ്പോ!അല്ലെങ്കില്‍ നല്ല പണക്കാരന്‍ ഭര്‍ത്താവിനെ കിട്ടിക്കഴിഞ്ഞപ്പോ, മക്കളുടെ മാതാപിതാക്കള്‍
‘old age home'ല്‍ ആയി. കഷ്ടം.“കേരളമേ എവിടെ നിന്റെ ‘ഗൃഹാതുരത്വം‘ അലച്ചു കീറുന്ന മക്കള്‍?????“
സ്വപ്ന ചേച്ചി പറഞ്ഞതു ശരിയാണ്‍....
ഒന്നു രണ്ടു തവണ അത്തരം വൃദ്ധ മന്ദിരങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഞാനും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‍ അവരുടെ നൊമ്പരങ്ങളും സ്നേഹത്തിനു വേണ്ടിയുള്ള ദാഹവും.
നല്ല പോസ്റ്റ്...
സ്വപ്നേച്ചി..
ശരിയാണു എഴുതിയത്.ഒരുപാടൊരുപാട് ശരി.
സ്വപ്നേച്ചി,
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്.മാതാപിതാക്കളുടെ നഷ്ടം എനിക്കെന്റെ ബാല്യത്തിന്റെ ഒാര്‍മ്മകളായിരുന്ന തറവാട് വീടും ഈ കഴിഞ്ഞ മാസം അന്യമാക്കി.പ്രിയംവദ പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിലും..മറ്റൊരു പോസ്റ്റ് വായിച്ചപ്പോ അതിനു ചേരുമെന്ന് തോന്നിയ ഒരു പടം പോസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയിലാണെന്ന് തോന്നുന്നു.കാണുമല്ലോ.
വാര്‍ദ്ധക്യത്തിന്റെ ഇരകളാകതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
saw in ur profile "a walk in the clouds" is your favourite movie. thats not a nicholas cage & meg ryan movie. its of keanu reeves. may be u are mentioning about "city of angels"
thanks :-)
സ്വപ്നേച്ചി,
വായിച്ചു....
വല്ലാതെ ഉള്ളില്‍ തട്ടുന്ന ഒരു ചോദ്യമായി തോന്നി അതിന്റെ അവസാനവാചകങ്ങള്‍...
സ്വപ്നങ്ങളോട് ചോദിച്ചാല്‍ അമ്മ....നിര്‍വചിക്കാനാവില്ലെന്ന് പറയും...
ഭൂതകാലത്തോട് ചോദിച്ചാല്‍ അമ്മ...അറിയാനാവാത്ത വിസ്മയമാണെന്ന് പറയും...
സ്വന്തം മനസാക്ഷിയോട് ചോദിച്ചാലും ഇങ്ങനെയൊരുത്തരം തന്നെയാവും...
പക്ഷേ കാലത്തോട് ചോദിച്ചാല്‍ അമ്മ ആത്മാവാണെന്ന് തന്നെ മറുപടി കിട്ടും....
ഉള്ളുരുക്കങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമായി തോന്നി..ഈ കുറിപ്പുകള്‍...
വൃദ്ധസദനത്തില്‍ കൊടുക്കാന്‍ തുഛമായ പണമെ ചിലവാകുന്നുള്ളു..ഒരുപാട് പണമുണ്ടാക്കാന്‍ നമ്മെ പ്രോത്സാഹിപ്പിച്ച, പഠിപ്പിച്ച അമ്മക്കുള്ള ഏകപാരിതോഷികം ല്ലേ...
ഇഷ്ടമായി ഈ വരികള്‍
കണ്ണുള്ളവര്‍ക്ക് കണ്ണിന്റെ കാഴ്ചയറിയില്ല.
Un conditional love-a mother can only ever give!
Post a Comment