Thursday, February 01, 2007

എന്റെ സിഡ്നി ഷെല്‍ഡന്‍

ഇന്നും ഒരു ബുക്ക് വായിക്കുന്നതിന്റെ ത്രില്‍, നിലനില്‍ക്കുന്നു, പണ്ട് പണ്ട്, ഒളിച്ചിരുന്നു വായിച്ചിരുന്ന സിഡ്നി ഷെല്‍ഡന്റെ ബുക്കുകള്‍ക്ക്.50 ആം വയസ്സില്‍ നോവലെഴുത്തു തുടങ്ങിയ ഷെല്‍ഡന്‍ ,ഒട്ടേറെ ജന്‍പ്രീതി നേടിയ ബൂക്കുകളുടെ ഉടമസ്തനാണ്.‍ നാടകങ്ങളും റ്റി.വി ക്കും തിരക്കഥകള്‍ എചിതിത്തുടങ്ങിയ അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷി, വൈധിത്യം നിറഞ്ഞ ബൂക്കുകളായ, Rage of Angels,The other side of Midnight, എന്നീവക്ക് ലോകപ്രശസ്ഥി നേടിക്കൊടുത്തു.കഥയുടെ ചുരുളഴിക്കുന്ന രീതിയിലും, വായിക്കുന്നവരുടെ താത്പര്യം നിലനിര്‍ത്തുന്നതിലും ഉള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. സ്നേഹത്റ്റിന്റെ വിവരണമായാലും,പ്രേമത്തിന്റെ കഥയായാലും, ലൈഗിഗതയുടെ ഒരു മേമ്പൊടി ചേര്‍ത്ത്, അതിവിവശമായ രീതിയിലൂടെ അടിസ്ഥാന കഥാതന്തുവിനെ തിരിച്ചുവിടുന്ന ഒരു രീതി അതീപ്രശംസനീയം തന്നെയാണ്.


ഒരു സ്ത്രീയുടെ മന‍സ്സിന്റെ വ്യഥ, അവരുടെ ചിന്താഗതി, അതിന്റെ പ്രതികാരം, പല‍ വനിതാഎഴുത്തുകാരെക്കാളും അതീവ ശ്രദ്ധയോടെ വര‍ച്ചു കാണിക്കുന്നു, അദ്ദേഹത്തിന്റെ സ്ത്രീ കഥ പാത്രങ്ങളില്ലുടെ,ഒട്ടു മുക്കാലും നോവലുകളില്‍.സ്ത്രീകളെ അതീവ ബഹിമാനത്തോടെ മാത്രം , ഈ നോവലുകളില്‍ പ്രതിപാദിക്കുന്നുള്ളു. പുരുഷമേധാവിത്വം ഉണ്ട് എന്ന് സമ്മതിക്കുന്ന ഈ ലോകത്ത് സ്ത്രീകളുടെ ഭാവഭംഗിക്കു ചതുര്യത്തിനും.ഒട്ടും തന്നെ കോട്ടം തട്ടാത്ത വിധത്തില്‍ അവരെ ജീവിതത്തിന്റെ ചവിട്ടുപടിയുലൂടെ വിജയത്തിലേക്കു തന്നെ എത്തിക്കുന്നു.ഈ ഒരു കാരണം കൊണ്ടുതന്നെയാകാം, ഷെല്‍ഡന്റെ ആരാധകര്‍ കൂടുതലും സ്ത്രീകളായിരുന്നു.അദ്ദേഹത്തിന്റെ ആത്മകഥയായ , The other side of Me, അതീ‍വ പ്രശസ്തി ആര്‍ജിച്ച നോവലുകളിലൊന്നാണ്.‍

12 comments:

Sapna Anu B.George said...

ഈ ലോകത്ത് സ്ത്രൈണതയുടെ ഭാവഭംഗി കളയാതെ നില‍നിര്‍ത്തിയവരില്‍ ഒരാളാണ് സിഡ്നി ഷെല്‍ഡന്‍‍

Inji Pennu said...

സ്വപ്ന ചേച്ചി,
ഓര്‍മ്മകള്‍ കൈവള ചാര്‍ത്തി ഡാന്‍സ് തുടങ്ങി (കട: ബിന്ദൂട്ടി). രേഷ്മക്കുട്ടി ഇവിടെവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്വപ്നചേച്ചിയുടെ സ്റ്റാളില്‍ വരണമെന്ന് അപേക്ഷ..

ആ പറഞ്ഞ പുസ്തകങ്ങള്‍ കൂടാതെ,
ഇഫ് റ്റുമൊറോ കംസ്,
സാന്റ്സ് ഓഫ് ടൈം
നേക്കഡ് ഫേസ്,
ദ അദര്‍ സൈഡ് ഓഫ് മിഡ്നൈറ്റ്
വിണ്ട് മിത്സ് ഐഫ് ഗോഡ്സ്
എ സ്റ്റ്രെഞ്ചര്‍ ഇന്‍ ദി മിറര്‍
റ്റ്വെല്‍ കമാണ്ടമെന്റ്സ്

ഒക്കെ അന്തം വിട്ട് ഒറ്റയിരിപ്പിനു വയിച്ച് വായിച്ച്, ഉള്ള നഖമെല്ലാം കടിച്ച് കടിച്ച്, ചായ മാത്രം കുടിച്ച് കുടിച്ച്, യ്യോ എനിക്ക് കുളിരു കോരുന്നു (ഏസി ഏസി)

കണ്ണൂരാന്‍ - KANNURAN said...

ഇംഗ്ലിഷ് നോവല്‍ വായിക്കാന്‍ തന്നെ പ്രചോദനം സിഡ്നി ഷെല്‍ഡണ്‍ ആയിരുന്നു..

സാരംഗി said...

ഷെല്‍ഡണ്‍ എഴുതിയ നോവലുകള്‍ അധികവും ഏകാന്തതയുടെ മുനയൊടിച്ചുകളയാന്‍ നന്നെങ്കിലും ഓര്‍മ്മയില്‍ നില്‍ക്കത്തക്കതായ ഇടിവെട്ടു സ്റ്റയില്‍ ഒന്നും എനിയ്ക്കു തോന്നിയിട്ടില്ല. സോപ്പ്‌ നോവലുകളേക്കാള്‍ കുറച്ചുകൂടി നല്ലതെന്നു പറയാം.. എന്റെ തോന്നലുകളാണു ട്ടോ..പണ്ട്‌ ബാംഗ്ലൂരിലെ വഴിയോരങ്ങളില്‍ നിന്നു 30 രൂപയ്ക്കു വില പേശി വാങ്ങി ബുക്ക്‌ വായിച്ചിരുന്ന കാലം ഓര്‍മ്മ വന്നു. അരുന്ധതി റോയിയുടെയും, ജയശ്രീ മിശ്രയുടെയും അനിതാ നായരുടെയുമൊന്നും നോവലുകള്‍ക്കു 60ഉം 70ഉം ഒക്കെ വാങ്ങിയ്ക്കും റോഡരുകിലെ കച്ചവടക്കാര്‍ പോലും....

സു | Su said...

സപ്നാ :)നന്ദി.

ഇഞ്ചിപ്പെണ്ണ് പറഞ്ഞ ബുക്കിന്റെയൊക്കെ പേര് ഇവിടെ എഴുതിവെച്ചു. ഞാനതൊന്നും വായിച്ചിട്ടില്ല. ന്യൂ ഇയര്‍ കഴിഞ്ഞു. കുറച്ച് ബുക്കും വാങ്ങി. ഇംഗ്ലീഷാ വാങ്ങിയത്. ഇനി വാലന്റൈന്‍സ്ഡേ ഗിഫ്റ്റ് ഇത് ചോദിച്ചോളാം. ശിവരാത്രിക്കും ഗിഫ്റ്റ് കൊടുക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നെങ്കില്‍ എന്തൊരു രസമായേനെ. കൊച്ചിയില്‍ എന്തോ ഒരു എക്സിബിഷന്‍ ഉണ്ട്. എനിക്ക് കുറേ ബുക്ക്‌സ് വാങ്ങിവെക്കണേന്ന് ഒരാളോട് പറഞ്ഞിട്ടുണ്ട്.

Sapna Anu B.George said...

നന്ദി , ഇഞ്ചിപ്പെണ്ണേ,കണ്ണൂരാന്‍,സാരംഗി, ഞാന്‍ കരുതി ദു:ഖം എനിക്കു മാത്രമേ ഉള്ളു എന്ന്.!! കോളേജുദിവസങ്ങള്‍ വീണ്ടും ഓര്‍മ്മ വരുന്നു. സൂ, ഒന്നു മിനക്കെട്ട് തപ്പിയെടുത്തു വായിക്കു,വായനയുടെ സുഖം , ഈ ബൂക്ക് വായിക്കുന്നതില്‍ ഒന്നു വേറെ തന്നെയാണ്. ‍

K.V Manikantan said...

യു.എ.ഇ ബൂലോക കൂടപ്പിറപ്പുകളിലാരുടെയെങ്കിലും കയ്യില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും പുസ്തകം ഉണ്ടെങ്കില്‍ ബാര്‍ടര്‍ വ്യവസ്ഥയില്‍ ഒരാഴ്ചയ്ക്ക് നലകാന്‍ അപേക്ഷ.

മുക്കുവന്‍ said...

aaakey vayikkunnathu eee bloga... anganey ippol iyaleyum patti kettu.

Sapna Anu B.George said...

എന്റെ മുക്കുവച്ചേട്ടാ‍, ഈ മുങ്ങിത്തപ്പുന്നതിനിടക്ക്, ഒരു ബുക്കൊക്കെ വായിക്കാം, ഇതിനു ഞാന്‍ ഗാരന്റീ, ഉഗ്രന്‍ ആയിരിക്കും‍.

Unknown said...

‘റേജ് ഓഫ് ദി ഏഞ്ചത്സ്’വായിച്ചതായിട്ട് ഓര്‍ക്കുന്നു.

ഓടോ: വാലന്റൈന്‍സ് ഡേ ഗിഫ്റ്റായിട്ട് കൊടുക്കാന്‍ പറ്റിയ ഒരു ഷെല്‍ഡന്‍ നോവല്‍ പറഞ്ഞു തരാമോ ഷെല്‍ഡന്‍ ആരാധകരേ..(ഒടുക്കത്തെ ഗിഫ്റ്റായിപ്പോണ തരത്തിലുള്ളതാവരുത് താനും.. യേത്?) :-)

മഴത്തുള്ളി said...

സപ്ന, എന്റെ കളക്ഷനില്‍ കുറെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുണ്ട്. അതില്‍ 2-3 എണ്ണം സിഡ്നി ഷെല്‍ഡന്റെയാണ്. പക്ഷേ സമയം കിട്ടാത്തതിനാല്‍ വായിക്കാറില്ല :)

Siju | സിജു said...

അദ്ദേഹത്തിന്റെ ആത്മകഥയായ , The other side of Me, അതീ‍വ പ്രശസ്തി ആര്‍ജിച്ച നോവലുകളിലൊന്നാണ്.,

മുകളില്‍ പറഞ്ഞ ഡയലോഗില്‍ എന്തോ ഒരു പ്രശ്നമുള്ളതു പോലെ :-)

സിഡ്നി ഷെല്‍ഡണ്‍ മൊത്തം പൈങ്കിളിയല്ലേ...
അതു കൊണ്ട് ഞാന്‍ വായിച്ചത് ഒളിച്ചിരുന്നാ :-)