Sunday, March 12, 2006

ഏന്റെ മന‍സ്സിന്റെ ചിറകില്‍, എന്നോടൊപ്പം


എന്റെ മനസ്സിന്റെ ചിറകില്‍ എന്നൊടൊപ്പം , ഒരു നല്ല സുഹ്രുത്തായി അനില്‍ പറന്നു തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി......... ഞാന്‍ എണ്ണി നോക്കിയിട്ടില്ല. ഒരു കൌതുകത്തിന്റെ പേരില്‍ , കത്തെഴുതുംബൊഴും, മറുപടി വെടിച്ചില്ലു പോലെ ഉടെനെ എത്തും എന്നും കരുതിയിരുന്നില്ല............................ഒരുനല്ലസുഹ്രുത്തായി,ഒരുനല്ല കേള്‍വിക്കാരനായി..........വിമര്‍ശകനായി, ഇന്നും എന്നും. സൌഹ്രുതത്തിന്നു അതിര്‍വര‍ബുകളില്ല,അതെവിടെയും എത്തിപ്പെടുന്നു...........സങ്കടങ്ങളില്ലാത്ത....എറ്റക്കുറച്ചിലുകളില്ലാത്ത.. പരിഭവങ്ങളില്ലാത്ത........സഹതാപത്തിന്റെ ‘ലൈന്‍’ ഒന്നും അവിടെ വിലപ്പോയില്ല, മറിച്ച് ഇങ്ങൊട്ടായി സ്വാന്തനം......ഇന്‍ഡ്യന്‍‍‍ എയര്‍ഫൊര്‍സിന്റെ ഫൈറ്റര്‍ ‍‍പ്ലെയിനില്‍ ക്യാപ്റ്റെന്‍ ആയിരുന്ന‍ അനില്‍... ഒരു ബൈക്കാപടത്തില്‍പ്പെട്ടു നട്ടെല്ലിനു‍ ക്ഷതം സംഭവിച്ചു. കഴുത്തിന്നു താഴേക്കു സര്‍വസ്വാധീനവും നഷ്ടപെട്ടപ്പൊള്‍ ‍മന‍സ്സിന്റെ ധൈര്യം ഒട്ടും തന്നെ കുറയാതെ, ഓരോ ദിവസവും ജീവിതത്തെ നോക്കിക്കണ്ടു. സാവധാനം വായില്‍ ഒരു കബു കടിച്ചു പിടിചു കൊണ്ട് , കീ ബൊര്‍ടില്‍ റ്റയിപ്പു ചെയിയ്തു തുടങ്ങി.ഇന്നു റ്റ്യ്പ്പു ചെയ്യാന്‍ അറിയാവുന്ന ഏതൊരാളെപ്പൊലെയും, അനില്‍,കബ്യുട്ടര്‍, ഉപയോഗിക്കും. അനില്‍ എഴുതിയ ഒരു ഉപന്യാസം,പത്താം തരത്തിലെ ഒരു ഇംഗ്ലീഷ് പാ‍ാ‍മാണ്.

എന്റെ സ്വന്തം ഒരു അപേക്ഷയുണ്ട് എല്ലാവരോടും.... കണ്ടുപിടിക്കാനും , ഇമൈല്‍ അയക്കനും ശ്രമിക്കരുത്‍‍, സ്വന്തം 'privacy' കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. സഹതാപം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.

‍‍രണ്ടു ലിങ്കുകള്‍ കൊടുക്കുന്നു.. അതില്‍ രണ്ടാമത്തേതില്‍‍, അനിലിനു സംഭവിച്ച അപകടം വിവരിച്ചിട്ടുണ്ട്.


http://www.bharat-rakshak.com/IAF/History/1990s/Anil01.html

http://72.14.203.104/search?q=cache:hYJcqCbacmoJ:www.indianexpress.com/full_story.php%3Fcontent_id%3D6692+M+P++Anil+Kumar&hl=en&ct=clnk&cd=12

Saturday, March 11, 2006

രാജകുമാരനായ തേരാളി



ഇപ്രാവശ്യത്തെ “ഖത്തര്‍ റ്റെന്നിസ് ഓപ്പണ്‍’‍‍ 2006 ലെ വനിതാ ചാംബ്യന്‍ ,റഷ്യയുടെ നാദിയ പെട്രോവ,ട്രൊഫിയുമായി കോര്‍ട്ടിന്റെ ഒരു വട്ടം Mohammed ABDULLA (QAT -world ranking 215) ന്റെ ബൈക്കിന്റെ പുറകില്‍. മുഹമ്മദ് ,ഖത്തറിലെ രാജകുടുബാംഗമാണ്. ഖത്തര്‍ റ്റെന്നീസ് ഫെഡഷന്‍ അംഗവും, ലോക റാംഗിങ്ങി‍ഗില്‍‍ 215 ആമനുമാണ്.ഖത്തര്‍ ജുനിയര്‍ ചാംബ്യന്‍ കൂടിയായ മൊഹമ്മദ് 17 തവണയായി, അന്താരാഷ്ട്ര തലത്തില്‍ പല മത്സരങ്ങളും, ജയിച്ചിട്ടുണ്ട്. ഖ‍ത്തര്‍ എറൊനോട്ടിക്കല്‍ കോളേജിലെ, പൈലെറ്റ് എഞിനിയറിങ്ങ് വിഭാഗത്തിലെ വിദ്ധ്യാര്‍ഥിയാണ്, ഇദ്ദേഹം.സ്വന്തമായി ‍ Harley Davidson ബൈക്കുള്ള, ഇദ്ദേഹതിന്റെ കൂടെയാണ് നാദിയാ, ആദ്യത്തെ സവാരി നടത്തിയത്..... പല വിലപിടിപ്പുള്ള ,നാദിയായുടെ,സമ്മാനങ്ങളില്‍ ഒന്ന്, ഒരു ഹാര്‍ളി ഡേവിഡ്സണ്‍ ബൈക്കാണ്.‍‍
Russian No.2 seed Nadia Petrova defied the odds on‍ Saturday to beat the hot favorite player on Tour this year, France's Amelie Mauresmo-and in doing so,Petrova denied Amelie's return to the world number 1 rankings.It was Petrova's second career Tour singles title,"I played a very good match today," said Petrova, said petrova, who will move up the world rankings to Number 7.

ഒരു സൂര്യന്‍


കുമരകം കായലിലെ ഒരു സൂര്യന്‍

വള്ളം


ഒരു തുഞ്ചന്‍ വള്ളം‍

ഒരു ഷാപ്പ്


ആല‍പ്പുഴ കായലോരത്തെ ഒരു കള്ളുഷാപ്പ്.....

കണ്ണുകള്‍


കണ്ണുകള്‍ മന‍സ്സിന്റെ കണ്ണാടിയാണ് ‍...എന്നാരോ പറഞ്ഞിട്ടുണ്ട് .