ഈ മലനിരകള്‍, എന്റെ കണ്ണിലൂടെ,പക്വത കുറഞ്ഞ എന്റെ ക്യാമറ കണ്ണിലുടെ.. നോക്കിക്കാണൂ.... മലയിടിക്കുകള്‍ക്കിടയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴികളും വീടുകളും,....... എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തു വരെ പരന്നു കിടക്കുന്ന മലനിരകള്‍.സസ്യലതാദികള്‍ ഇടതൂര്‍ന്നു വളരുന്ന ഈ മലയിടുക്കുകളില്‍ പൂന്തോട്ടങ്ങള്‍ ധാരാളം. വഴികളുടെ ഒത്ത നടുക്കു, നില്‍ക്കുന്ന വടവൃക്ഷങ്ങള്‍ പോലും മുറിച്ചു മാറ്റാതെയുള്ള വഴികളില്‍, നിരന്നൊഴുകുന്ന വാഹങ്ങള്‍. ആര്‍ക്കും പരാതിയില്ല! ചോദ്യോത്തരങ്ങളോ, ധൃതിയോ ഇല്ല. മറ്റുള്ളവര്‍ക്കു മാതൃകയായി, പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചു കൊണ്ടുള്ള ഒരു നവീകരണ പ്രസ്ഥാനം ആണ് ഇതിനാധാരം എന്ന് മനസ്സിലാക്കാം. 



Friday, November 02, 2007
Subscribe to:
Posts (Atom)


