സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
Tuesday, October 30, 2007
ഖന്താബ് സമുദ്രതീരം
പ്രശാന്തസുന്ദരമായ ഒരു സമുദ്രതീരം,അതും മലയിടുക്കുകള്‍ക്കിടയില്‍ ഒതുങ്ങിക്കിടക്കുന്നു,മനോഹരം. അവിടെയെത്തിച്ചേരാനുള്ള വഴി അതിലേറെ സുന്ദരമാണ്.മലയിടുക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴി.സമുദ്രതീരത്താകട്ടെ മണല്‍ത്തരിപോലെ തന്നെ നിറഞ്ഞു കിടക്കുന്ന ശംഖുകള്‍, ഏതെടുത്താലും, ഒന്നൊന്നിനു മെച്ചം. ഏതെടുക്കും എന്നുള്ള വെമ്പല്‍?? ആഴം കുറഞ്ഞ്, നടന്നു നടന്നു നടന്നു ചെല്ലാവുന്ന കൊച്ചു കുന്നുകള്‍ നിറഞ്ഞ സമുദ്രതീരം. തിരയടിച്ചു മറിയുമ്പോള്‍ കുന്നുകളുടെ ഇടുക്കില്‍ നിന്നും ഓടിയിറങ്ങി വരുന്ന ചെറിയ ഞണ്ടുകള്‍, വെള്ളയും കറുപ്പും നിറഞ്ഞ,ഇവറ്റകള്‍ ഒരോ തിരക്കും ഓടി ഒളിക്കുന്നു.തിരകള്‍ എന്നു പറയാന്‍ പറ്റില്ല, ശക്തികുറഞ്ഞ കുഞ്ഞലകള്‍ പോലെ കാലില്‍ തട്ടി തട്ടി പോകുന്നവ.അവക്കിടയിലൂടെ തെന്നി നീങ്ങുന്ന കൊച്ചു പരല്‍ മീനുകള്‍ പോലെയുള്ള വെളുത്ത കുഞ്ഞു മീനുകളുടെ കൂട്ടം.എത്ര നടന്നാലൂം തീരാത്ത സമുദ്രതീരങ്ങള്‍......... ഇനി നിങ്ങള്‍ പറയൂ, എന്റെ സ്വപ്നതീരം എങ്ങിനെയുണ്ടെന്ന്?



Monday, October 29, 2007
പത്തുമണിപ്പൂക്കള്‍
Subscribe to:
Posts (Atom)