നാലുമക്കളുടെ അമ്മ, മിസ്സിസ്.ഗ്ലോറി ഫെര്‍നാഡസ്. മക്കളെല്ലാം ബിസിനെസ്സുകാരും,പണത്തിനു യാതൊരു പഞ്ഞവുമില്ലാത്തവരും,അമ്മയ്ക്ക് ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കുന്നു മക്കള്‍,പക്ഷെ “വയോജനാലയത്തില്‍” ആണെന്നു മാത്രം.ഇതവരുടെ കുടുംബഫോട്ടോ അല്ല, മറിച്ച്, വയോജനാലയത്തിലെ അന്തേവാസികളെല്ലാം കൂടി എടുത്തതാണ്.മരിച്ചുപോയ എന്റെ അമ്മയെ,എന്തിനാഇത്ര വേഗം,എന്നില്‍ നിന്നകറ്റിയത്?,എന്ന ഉത്തരം കിട്ടാത്ത ചോദ്യം ‘ദൈവത്തോട്’ ചോദിച്ചു മടുത്തപ്പോള്‍ തോന്നി, ആര്‍ക്കും വേണ്ടാത്ത ഈ അഛനമ്മമാരില്‍ ഒരാളെ വീട്ടിലേക്ക്‍ കൊണ്ടു പൊയാലോ എന്ന്?
‘മദേര്‍സ് ഡെ’ ആശംസകള്‍ അയക്കുമ്പോള്‍ നാം മറന്നു പോകുന്ന ഒരു കാര്യം ആണ്, ഇത്ര വ്യക്തമായി നമുക്കു മുന്നില്‍ ഉള്ള സത്യങ്ങള്‍? കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. നമ്മുടെ നാട്ടില്‍ എത്രയോ വൃദ്ധസംരക്ഷണകേന്ദ്രങ്ങള്‍ ഉണ്ട്!!!!!!!! ഒരു നേരത്തെ ആഹാരം നമ്മള്‍ അവര്‍ക്കു കൊടുത്താല്‍, അല്ലെങ്കില്‍ കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ചാല്‍ അവര്‍ക്കു കിട്ടുന്ന സമാധാനം, സന്തോഷം, കൂട്ടുകാര്‍ക്കയക്കുന്ന ഒരു ‘ഗ്രീറ്റിങ് കാര്‍ഡിനെക്കാള്‍‘ മനോഹരമായിരിക്കില്ലെ, ആ മുഖങ്ങളില്‍ വിരിയുന്ന സന്തോഷത്തിന്റെ ചിരി?????
വഴിയില്‍ക്കുടി നടന്നു പോകുന്ന ഒരു പ്രായമായ് സ്ത്രീക്ക് ഒരു നേരത്തെ ആഹാരം, വാങ്ങിക്കോടുത്താല്‍ അതല്ലെ ‘Mothers Day’ . ഒരു നേരത്തെ ആഹാരം , മാസത്തിലൊരിക്കല്‍ ഒരു Oldage Home-ല്‍ കൊടുക്കാന്‍ തുഛമായ ഒരു തുകയേ ചിലവാകൂ? അതായിരിക്കണം നമ്മുടെ അമ്മക്ക് വേണ്ടിയുള്ള ആഘോഷം.
അമ്മ ഇല്ലാത്തവരോടു ചോദിക്കൂ ‘അമ്മ‘ എന്ന നാമത്തിന്റെ പ്രാധാന്യം!!ഇല്ലായ്മയുടെ നഷ്ടം.