Wednesday, April 18, 2007

സ്വപ്നങ്ങള്‍ മെനയുന്ന ചിത്രകാരി

രശ്മിയുടേ ചിത്രങ്ങള്‍ എന്റെ കണ്ണിലൂടേ................
ചിത്രങ്ങളിലെ നിറങ്ങള്‍ ഭാവങ്ങളായി
തൂലിക രസങ്ങള്‍ നിറച്ച‍ സ്വപ്നങ്ങളായി
ഓരോ ചിത്രങ്ങളും കവിതകള്‍ രചിച്ചു
ഭാവങ്ങള്‍ കൈകോര്‍ത്തു നൃത്തം വെച്ചു
ഓരോ നിറങ്ങളും കഥകള്‍ മെനെഞ്ഞെടുത്തു
വിഷാദ ഗാനത്തിലെ വരികളെന്നോ‍ നീട്ടി പാടി
എരിഞ്ഞമര്‍ന്ന ഒരു ദീര്‍ഘനിശ്വാസം പോലെ.
കാറ്റിന്റെ‍ തലോടലേറ്റ ശിഖരങ്ങള്‍ എന്നപോല്‍,
എന്നെന്നും നിന്റെ നിറങ്ങളിള്‍ സ്നേഹത്തിന്റെ
കുളിരുമായി എന്നെന്നു പറന്നെത്തുന്ന നിന്‍
സ്നേഹവിരുന്നില്‍ എന്നെയും ചാലിക്കുമോ?
========================================================
ഒരു അടിക്കുറിപ്പ്: എന്റെ അനന്തിരവള്‍ രശ്മി.നിറങ്ങളുടെ കൂട്ടുകാരി.ചിത്രങ്ങളിലൂടെ അവള്‍ കഥകള്‍ മെനെഞ്ഞു ,സ്വപ്നങ്ങള്‍ നെയ്തു . ഫൈന്‍ ആര്‍സ് കോളജ് ബിരുതത്തിനപ്പുറം,സ്വന്തമായ ഒ‍രു ശൈലി മെനഞ്ഞുണ്ടാക്കി. രശ്മി ഈ വര്‍ഷം അവളുടെ ആദ്യത്തെ പ്രാദേശിക പ്രദര്‍ശനം, ബാഗ്ലൂരില്‍ നടത്തി.‍അതിന്റെ വിവരണം ഹിന്ദു പത്രത്തില്‍ വന്നത് ,ഇവിടെ വായിക്കുക http://www.hindu.com/2007/07/27/stories/2007072756670200.htm
ദുബായില്‍ 2002ല്‍ നടത്തിയ, ചിത്രപ്രദര്‍ശനത്തില്‍ ‍ രശ്മിയുടെ ചിത്രങ്ങള്‍ ഒട്ടേറെ പ്രസിദ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.